ADVERTISEMENT

26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ കേരളത്തിന്റെ കണ്ണീരായിരുന്നു രാമചന്ദ്രൻ. മകൾക്കും പേരക്കുട്ടിക്കും മുന്നിൽ പിടഞ്ഞുവീണ കൊച്ചി സ്വദേശി ഒരുനാടിന്റെ തന്നെ ഇടനെഞ്ചിലെ തീരാനോവായി. ചങ്കുലയ്ക്കുന്ന ആ ഓർമകളെ തിരികെ വിളിക്കുമ്പോൾ മകൾ ആരതിയുടെയും കണ്ണുകൾ. നിറയും. അച്ഛനെന്ന അവസാനിക്കാത്ത സ്നേഹ സാന്നിദ്ധ്യത്തെക്കുറിച്ച് വനിതയോട് സംസാരിക്കുമ്പോൾ ആരതി വീണ്ടും വികാരാധീനയായി. ബൈസരൺവാലിയിലെ പുൽതകിടിയില്‍വച്ച് മരണത്തെ പുൽകിയ അച്ഛനെക്കുറിച്ച് ആരതിയുടെ വാക്കുകൾ.

‘വെടിയൊച്ചകൾ അകലെനിന്നും കേട്ടപ്പോൾ, അപകടം തിരിച്ചറിഞ്ഞപ്പോൾ അച്ഛനും മക്കളുമായിരുന്നു എന്റെ പ്രയോറിറ്റി. പക്ഷേ എന്റെ അച്ഛനെ സേഫാക്കാൻ എനിക്ക് പറ്റിയില്ല. മരണമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ മക്കളെ എങ്ങനെയെങ്കിലും സേഫാക്കണമെന്ന ചിന്തയിലായി. പക്ഷേ അമ്മ അവസാന നിമിഷം വരെയും അച്ഛനും വേണ്ടിയിട്ടുള്ള കാത്തിരിപ്പായിരുന്നു. വഴിപാടുകളും പ്രാർഥനകളുമായി പ്രതീക്ഷയോടെയിരുന്നു പക്ഷേ...’– വാക്കുകൾ മുറിഞ്ഞ് വേദനയോടെ ആരതിയുടെ വാക്കുകൾ.

ADVERTISEMENT

മക്കളുടെ ജീവൻ പൊതിഞ്ഞു പിടിച്ച അനുഭവത്തെക്കുറിച്ചും ആരതി വാചാലയായി. വെടിയൊച്ചകൾക്കു നടുവിലൂടെ ജീവനും കയ്യിൽ പിടിച്ച് ഓടുമ്പോൾ മക്കൾ ചോദിക്കുന്നുണ്ടായിരുന്നു, അമ്മാ... നമ്മൾ സേഫാണോ എന്ന്. അമ്മയുള്ളിടത്തോളം നേരം നിങ്ങൾക്ക് ഒന്നും പറ്റില്ല എന്ന വാക്ക് മാത്രമായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്.

ആരതിയുമായുള്ള വിഡിയോ  അഭിമുഖത്തിന്റെ പൂർണരൂപം:

ADVERTISEMENT
ADVERTISEMENT
ADVERTISEMENT