ബീഫ് റോസ്‌റ്റ്
1.ബീഫ് – ഒരു കിലോ
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.പെരുംജീരകം – ഒരു ചെറിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – ഒന്നര ചെറിയ സ്പൂൺ
5.വെളുത്തുള്ളി, അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി, അരിഞ്ഞത് – കാൽ കപ്പ്
6.ചുവന്നുള്ളി – 25–30 എണ്ണം, അരിഞ്ഞത്
7.കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം.
∙പാനിൽ എണ്ണ ചൂടാക്കി വറ്റൽമുളകു ചതച്ചതു മൂപ്പിക്കുക.
∙അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ചുവന്നുള്ളിയും ചേർത്തു വഴറ്റുക.
∙വേവിച്ചു വച്ച ബീഫും ചേർത്തു നന്നായി വരട്ടിയെടുക്കാം.
∙കറിവേപ്പില ചേർത്തിളക്കി ചൂടോടെ വിളമ്പാം.