Monday 14 September 2020 03:59 PM IST : By Pachakam Desk

അല്പം മീൻകറി ഉണ്ടെക്കിൽ ഊണു വേറെ ലെവൽ!

fish

മീൻകറി

1. വറ്റ/പരവ - ഒരു കിലോ

2. തേങ്ങ ചുരണ്ടിയത് - ഒന്നരക്കപ്പ്

വറ്റൽമുളക് - പത്ത്

മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി - മൂന്ന്

3. ഉപ്പ് - പാകത്തിന്

4. പച്ചമുളക് - നാല്, കീറിയത്

ഇഞ്ചി - ഒരു ചെറിയ കഷണം, അരിഞ്ഞത്

5. കറിവേപ്പില - ഒരു തണ്ട്

6. വാളൻപുളി - ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ

7. കറിവേപ്പില - ഒരു തണ്ട്

വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക. ഈ അരപ്പ് രണ്ടു കപ്പ് വെള്ളത്തിൽ കലക്കി ചട്ടിയിലൊഴിച്ച് ഉപ്പു ചേർത്തു തിളപ്പിക്കണം.

∙ ഇതിൽ ഇഞ്ചിയും പച്ചമുളകും ചേർത്തു തിളയ്ക്കുമ്പോൾ മീനും കറിവേപ്പിലയും ചേർക്കുക. നന്നായി തിളയ്ക്കുമ്പോൾ വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ പുളി അരിച്ചു ചേർക്കണം. ചട്ടി മൂടി വച്ചു ചെറുതീയിൽ വേവിക്കണം. .

∙ മീൻ വെന്തു ചാറ് പാകത്തിനു കുറുകുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ചട്ടി ഒന്ന് ചുറ്റിച്ച ശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.