Thursday 23 September 2021 05:04 PM IST : By Vanitha Pachakam

വെറൈറ്റി സ്‌റ്റാർട്ടർ റെസിപ്പി, മേത്തി ഫിഷ് ടിക്ക!

fishtikks

മേത്തി ഫിഷ് ടിക്ക

1. മീൻ, മുള്ളില്ലാതെ - അരക്കിലോ, ഒരിഞ്ചു ചതുരക്കഷണങ്ങളാക്കിയത്

2. നാരങ്ങാനീര് - രണ്ടു ചെറിയ സ്പൂൺ

ഉപ്പ് - അര ചെറിയ സ്പൂൺ

കുരുമുളകുപൊടി - അര ചെറിയ സ്പൂൺ

എണ്ണ - രണ്ടു വലിയ സ്പൂൺ

3. മല്ലിയില - അരക്കപ്പ്

കസൂരി മേത്തി - രണ്ടു വലിയ സ്പൂൺ

പെരുംജീരകം - ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി - മൂന്ന്

ഇഞ്ചി - കാൽ ഇഞ്ചു കഷണം

പച്ചമുളക് - ഒന്ന്

നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

4. കട്ടത്തൈര് - അരക്കപ്പ്

കോൺഫ്ലോർ - ഒരു ചെറിയ സ്പൂൺ

എണ്ണ - രണ്ടു ചെറിയ സ്പൂൺ

ഓമം - അര ചെറിയ സ്പൂൺ

5. വെണ്ണ - രണ്ടു വലിയ സ്പൂൺ

കസൂരി മേത്തി - ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീൻ കഷണങ്ങളിൽ നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി എന്നിവ പുരട്ടി 15 മിനിറ്റ് വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ച്, നാലാമത്തെ ചേരുവയുമായി യോജിപ്പിക്കുക.

∙ ഈ മിശ്രിതവും മീനുമായി യോജിപ്പിച്ച്, അരമണിക്കൂർ എങ്കിലും വയ്ക്കുക.

∙ അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙ പുരട്ടി വച്ചിരിക്കുന്ന മീൻ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12 മിനിറ്റ് ഗ്രിൽ ചെയ്യുക.

∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചത്, ഗ്രിൽ ചെയ്ത മീൻ കഷണങ്ങളിൽ പുരട്ടി, വീണ്ടും രണ്ടു മിനിറ്റ് ഗ്രിൽ ചെയ്യുക.

∙ ഈ ടിക്ക, തവയിലും ചുട്ടെടുക്കാം.

∙ തവയിൽ ചുടുമ്പോൾ കസൂരിമേത്തി, വെണ്ണ മിശ്രിതം ഇടയ്ക്കിടെ പുരട്ടണം.