Saturday 21 November 2020 02:17 PM IST : By സ്വന്തം ലേഖകൻ

ഇനി മുതൽ മുട്ട ബജി ഇങ്ങനെ തയാറാക്കൂ, സ്വാദ് കൂടും!

egg

മുട്ട ബജി

1.കോഴിമുട്ട – ‌മൂന്ന്

2.കടലമാവ് – അരക്കപ്പ്

അരിപ്പൊടി – ഒരു വലിയ സ്പൂൺ

സോഡാപ്പൊടി – ഒരു നുള്ള്

3.വെള്ളം – കാൽ കപ്പ്

4.എണ്ണ – ഒരു ചെറിയ സ്പൂൺ

5.ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി നീളത്തിൽ നാലായി കീറി വയ്ക്കുക.

രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞതിൽ വെള്ളം ചേർത്തു കുറുകെ കലക്കണം.

ഇതിൽ എണ്ണ ചേർത്തിളക്കി വയ്ക്കുക. ഈ മാവിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിക്കണം.

മുട്ട നാലായി കീറിയത് ഈ മാവിൽ ചേർത്തു പൊടിഞ്ഞു പോകാതെ മാവിൽ പൊതിഞ്ഞെടുത്ത് ഓരോ സ്പൂൺ വീതം ചൂടായ എണ്ണയിലിട്ടു ചുവക്കെ വറുത്തു കോരുക.

സോസോ ചമ്മന്തിയോ ചേർത്തു കഴിക്കാം.

കടപ്പാട്

അമ്മു മാത്യു