ചെമ്മീൻ ഉലർത്ത്
1.ചെമ്മീൻ – അരക്കിലോ
2.ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് – അര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുടംപുളി, കറിവേപ്പില, ഉപ്പ് – പാകത്തിന്
3.എണ്ണ – കാൽ കപ്പ്
സവാള/ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു കഴുകി വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ വെള്ളം ചേർത്തു കലക്കി ചെമ്മീനും ചേർത്തു വേവിച്ചു ചാറു കുറുകിയ പാകത്തിൽ വാങ്ങുക.
∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ഇളം ചുവപ്പു നിറമാകുമ്പോൾ ചെമ്മീൻ ചേർത്ത് ഉലർത്തുക.