സോസേജ് പൈ
1.എണ്ണ – പാകത്തിന്
2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – 10–12 അല്ലി, പൊടിയായി അരിഞ്ഞത്
3.ചിക്കൻ സോസേജ് – അരക്കിലോ, പൊടിയായി അരിഞ്ഞത്
കാപ്സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
4.തക്കാളി – അരക്കിലോ, അരച്ച് അരിച്ചത്
5.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6.പാസ്ത – 100 ഗ്രാം, വേവിച്ചത്
7.ചീസ് സ്ലൈസ് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙അവ്ൻ 1800 Cൽ ചൂടാക്കിയിടുക.
∙എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റണം.
∙വഴന്ന ശേഷം സോസേജും കാപ്സിക്കവും ചേർത്തു വഴറ്റി വെള്ളം വറ്റിച്ചെടുക്കണം.
∙ഇതിൽ തക്കാളി അരച്ചതു ചേർത്തിളക്കുക. പകുതി വരണ്ടിരിക്കുന്നതാണു പാകം. ഉപ്പും കുരുമുളകുപൊടിയും ചേർത്തു വാങ്ങുക.
∙ബേക്കിങ് ഡിഷിൽ പാസ്ത വേവിച്ചതു നിരത്തി, അതിനു മുകളിൽ സോസേജ് മിശ്രിതം നിരത്തണം.
∙ഇതിനു മുകളിൽ ചീസ് സ്ലൈസ് നീളത്തിൽ അരിഞ്ഞതു വച്ച് അലങ്കരിക്കുക.
∙ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക.
∙ചൂടോടെ ഗാർലിക് ബ്രെഡിനൊപ്പം വിളമ്പാം.