Monday 22 July 2024 04:17 PM IST : By Julia Grayson

രുചിയൂറും മഷ്റൂം സാലഡ്, ഹെൽതി റെസിപ്പി ഇതാ!

mushroooomsaladdd

മഷ്റൂമിൽ ധാരാളം സെലിനീയവും, വൈറ്റമിൻ ഡി യും, വൈറ്റമിൻ ബി 6 ഉം അടങ്ങിയിരിക്കുന്നു. ഇതെല്ലാം‌ രോഗപ്രതിരോധശേഷി കൂട്ടുന്നതിനും, കാൻസറിനെ ചെറുക്കുന്നതിനും, നമ്മുടെ ശരീരത്തിലെ ആന്റിഓക്സിഡന്റ്സ് കൂട്ടുന്നതിനും സഹായിക്കുന്നു. വളരെ എളുപ്പത്തിൽ മഷ്റൂം സാലഡ് എങ്ങനെ തയാറാക്കുന്നു എന്നു നോക്കാം.
ചേരുവകൾ

•മഷ്റൂം അരിഞ്ഞത് - 200 ഗ്രാം

•കുരുമുളകുപൊടി - ഒരു ടീസ്പൂൺ

•ഉപ്പ് - അര ടീസ്പൂൺ

•മുളകുപൊടി - അര ടീസ്പൂൺ

•സവാള അരിഞ്ഞത് - 1 കപ്പ്

•ലെറ്റൂസ് അരിഞ്ഞത് - 1 കപ്പ്

•കുക്കുമ്പർ അരിഞ്ഞത് - 1 കപ്പ്

•ടൊമാറ്റോ അരിഞ്ഞത് - 1 കപ്പ്

•വേവിച്ച കോൺ - ഒരു കപ്പ്

•മയോണൈസ് - 3 ടേബിൾ സ്പൂൺ

•ഒലിവ് ഓയിൽ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ചുവട് കട്ടിയുള്ള പാനിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം ചെറുതാക്കി അരിഞ്ഞ മഷ്റൂം ഇട്ടുകൊടുക്കുക.

∙ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യാം.

∙മറ്റൊരു പാത്രത്തിലേക്ക് നമ്മൾ നേരത്തെ അരിഞ്ഞുവച്ച പച്ചക്കറികൾ ഇട്ടുകൊടുക്കാം.

∙ഇതിലേക്ക് വഴറ്റിയെടുത്ത മഷ്റൂമും 3 ടേബിൾ സ്പൂൺ മയോണൈസും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. രുചികരമായ ഹെൽത്തി സാലഡ് റെഡിയായി.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Pachakam