Monday 04 December 2023 11:27 AM IST : By Mamta V.N

നാലുമണി ചായക്കൊപ്പം ഞൊടിയിടയിൽ തയാറാക്കാം പലഹാരം, ഇതാ റെസിപ്പി!

potato snack

ഒരു ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ പാത്രം നിറയെ പലഹാരം. ഇതാ വെറൈറ്റി റെസിപ്പി....

ചേരുവകൾ

∙ഉരുളകിഴങ്ങ് – 1

∙കോളിഫ്ലവർ – ½ കപ്പ്

∙സവാള – 1

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ

∙കായംപൊടി – ½ ടീസ്പൂൺ

∙മുളകുപൊടി – 1ടേബിൾ സ്പൂൺ

∙കടലമാവ് – ½ കപ്പ്

∙അരിപൊടി – 1ടീസ്പൂൺ

∙ഉപ്പ് – ആവശ്യത്തിന്

∙വെളിച്ചെണ്ണ - പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് ചീകി എടുത്തതും, കോളിഫ്ലവർ, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കായംപൊടി, മുളകുപൊടി, കടലമാവ്, അരിപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

∙ചൂടായ വെളിച്ചെണ്ണയിൽ ചെറിയ ഉരുളകളാക്കി ഇട്ട് ഗോൾഡൺ ബ്രൗൺ ആയാൽ വറുത്ത് കോരുക. സ്നാക്ക്സ് തയാർ.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks