1. മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ – മുക്കാൽ ചെറിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
2. റം – രണ്ടു വലിയ സ്പൂൺ
പാൽ – ഒന്ന്–രണ്ടു വലിയ സ്പൂൺ
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
3. ഉപ്പില്ലാത്ത വെണ്ണ – 230 ഗ്രാം
പഞ്ചസാര പൊടിച്ചത് – 200 ഗ്രാം
4. മുട്ട – മൂന്ന്
5. റം – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1700Cൽ ചൂടാക്കിയിടുക.
∙ എട്ടിഞ്ചു വലുപ്പമുള്ള പാനിൽ മയം പുരട്ടി ബട്ടർ പേപ്പറിട്ടു വയ്ക്കുക.
∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ഇടഞ്ഞു യോജിപ്പിച്ചു വയ്ക്കുക. മറ്റൊരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙ വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി അടിച്ചു മയപ്പെ ടുത്തണം. ഇതിൽ മുട്ട ഓരോന്നായി ചേർത്തടിച്ച ശേഷം മൈദ മിശ്രിതവും റം മിശ്രിതവും ഇടവിട്ടു യോജിപ്പിക്കുക.
∙ ഇതു മയം പുരട്ടിയ പാനിൽ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഗോൾഡൻ നിറത്തിൽ ബേക്ക് ചെയ്തെടുക്കണം. കേക്കിൽ വിരൽ കൊണ്ടമർത്തിയാൽ സ്പ്രിങ് പോലെ പൊങ്ങി വരുന്നതാണു പാകം.
∙ അവ്നിൽ നിന്നു കേക്ക് പുറത്തെടുത്ത ഉടൻ തന്നെ റം സ്പ്രേ ചെയ്തു വയ്ക്കുക.