പേരയ്ക്ക പഞ്ച്
1. പേരയ്ക്ക - അഞ്ചു വലുത്
2. പഞ്ചസാര - അരക്കപ്പ്
വെള്ളം - ആറു കപ്പ്
3. ഇഞ്ചിനീര് - രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് - ഒരു നാരങ്ങായുടേത്
കളർ - ഒരു തുള്ളി
4. പുതിനയില - അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ പേരയ്ക്ക കഴുകി കഷണങ്ങളാക്കുക. ഒരു സോസ്പാനിൽ പേരയ്ക്കയും പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി പേരയ്ക്ക് വേവിക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ ഐസ് പൊടിച്ചതോ തണുത്ത വെള്ളമോ പാകത്തിനു ചേർത്തു പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.
∙ ഇഞ്ചിനീരെടുക്കാൻ, ഇഞ്ചി ഗ്രേറ്ററിൽ ഉരച്ച ശേഷം പിഴിഞ്ഞെടുത്താൽ മതിയാകും.