ADVERTISEMENT

സൗത്ത് അമേരിക്കയിൽ നിന്നും വന്നു കേരളത്തിൽ വേരുറപ്പിച്ച പഴമാണ് അബിയു. ഏറെ ഗുണങ്ങളുള്ള അബിയു കാഴ്ചയിൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും കഴിച്ചാൽ കരിക്കിന്റെ രുചിയാണ്.

പുറമേ നല്ല മഞ്ഞ നിറവും ഉള്ളിൽ വെളുത്ത നിറവുമാണ്. അധികം പഴുക്കാത്ത പഴത്തിന്റെ തൊലിയിലെ കറ ചുണ്ടുകളിൽ ഒട്ടിപ്പിടിക്കും എന്നതൊഴിച്ചാൽ അബിയു സൂപ്പറാണ്.

ADVERTISEMENT

വൈറ്റമിൻ സിയുടെ കലവറയാണ് അബിയു. അതിനാൽ തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ശ്വാസകോശ രോഗങ്ങൾക്കും ചുമ, ജലദോഷം, ബ്രോങ്കൈറ്റീസ്, ഡയേറിയ പോലുള്ള അസുഖങ്ങൾക്കും അബിയു വളരെ നല്ലതാണ്. കാൽഷ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന അബിയു എല്ലുകളുടെ ആരോഗ്യവും വർദ്ധിപ്പിക്കുന്നു.

ഇതു മാത്രമല്ല സൗന്ദര്യവർദ്ധനത്തിനും അബിയു ഉപയോഗിച്ചു വരുന്നു. ഇതിലുള്ള കറ ക്ലെൻസറായും, മുഖകുരു ഇല്ലാതാക്കുന്നതിനും മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്നു.

ADVERTISEMENT

ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് സീസൺ.

ADVERTISEMENT
ADVERTISEMENT