ADVERTISEMENT

പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല വീട്ടിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഇതൊഴിവാക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ...

∙പാക്കിങ് തുറന്ന് ആഹാരം ഉപയോഗിച്ച ശേഷം എയർടൈറ്റ് പത്രങ്ങളിൽ സൂക്ഷിക്കാം. ഇത് പല്ലി, പാറ്റ തുടങ്ങിയ ജീവികളിൽ നിന്നും മാത്രമല്ല പൂപ്പൽ പിടിക്കാതെയും സഹായിക്കും.

ADVERTISEMENT

∙മൽസ്യം, മാംസം, പാൽ എന്നിവ നന്നായി തിളപ്പിച്ചു വേണം ഉപയോഗിക്കാൻ.

∙മീനും ഇറച്ചിയും മറ്റും മുറിച്ച ശേഷം കത്തി, കട്ടിങ് ബോർഡ് തുടങ്ങിയവ സോപ്പ് ഉപയോഗിച്ചു കഴുകണം.

ADVERTISEMENT

‌∙ചപ്പാത്തി പരത്തനും മറ്റും ഉപയോഗിക്കുന്ന സ്ഥലം വൃത്തിയുള്ളതും ലോഷൻ, ഡിറ്റർജന്റ് തുടങ്ങിയവയുടെ കലർപ്പില്ലാത്തതാണെന്നും ഉറപ്പാക്കുക.

∙പൂപ്പൽ പിടിച്ച ഭക്ഷണങ്ങൾ ഉടൻ ഒഴിവാക്കുക.

ADVERTISEMENT

∙മൂന്നാഴ്ചയിൽ ഒരിക്കൽ എങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കണം.

∙ആഹാരം മൂടി വയ്ക്കുക.

∙പാചകത്തിനും പഴവർഗങ്ങൾ കഴുകാനും ഉപയോഗിക്കുന്നത്‌ ശുദ്ധ ജലമാണെന്നു ഉറപ്പൂവരുത്തുക.

∙പാകം ചെയ്ത ഭക്ഷണം ബാക്കി വന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കുക.

∙പച്ചക്കറികൾ അരിയുന്നതിനും മത്സ്യം മാംസം മുതലായവ അരിയുന്നതിനും വെവ്വേറെ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുക.

ADVERTISEMENT