1. ബേസിക് പാൻ കേക്ക് മിശ്രിതം – പാകത്തിന്
ഫില്ലിങ്ങിന്
2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
3. സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
4. സ്പ്രിങ് അണിയൻ – ഒരു ചെറിയ കെട്ട്, പൊടിയായി അരിഞ്ഞത്
സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ചോളം – അരക്കപ്പ്
പാലക്ക് ചീര – ഒരു ചെറിയ കെട്ട്, പൊടിയായി അരിഞ്ഞത്
ചിക്കൻ െബ്രസ്റ്റ് – രണ്ട്, വേവിച്ചു ചെറിയ ചതുരക്കഷണങ്ങളാക്കിയത്
5. ബേസില്‍ ലീവ്സ് – അൽപം
6. സവർ ക്രീം – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ പാൻകേക്ക് മിശ്രിതം കൊണ്ടു പാൻകേക്ക് തയാറാക്കി മാറ്റി വയ്ക്കുക.
∙ ഫില്ലിങ് തയാറാക്കാൻ ഒലിവ് ഓയിൽ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ബേസിൽ ലീവ്സ് ചേർക്കണം. അടുപ്പിൽ നിന്നു വാങ്ങി ഉപ്പും ചേർക്കുക. എരിവു വേണമെങ്കി ൽ ഒന്നോ രണ്ടോ മുളകരിഞ്ഞു ചേർക്കാം.
∙ ഇനി തയാറാക്കി വച്ചിരിക്കുന്ന പാൻകേക്ക് ഓരോന്നു വീതമെടുത്ത്, അതിന്റെ ഒരു പകുതിയിൽ അല്പം സവർ ക്രീം പുരട്ടി മുകളിൽ ചിക്കൻ മിശ്രിതം വച്ചു, മറു പകുതി കൊണ്ടു മൂടുക. സവർ ക്രീമിനൊപ്പം വിളമ്പാം.
റെസിപ്പി: Bina Mathew