ADVERTISEMENT

രാവിലത്തെ പാചകം എത്ര എളുപ്പമാകാമോ അത്രയും ആശ്വാസം അല്ലേ... അധികം മെനക്കെടാതെ, കുറഞ്ഞ ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന വിഭവമാണ് അക്കിറൊട്ടി. ഏതു കറി കൂട്ടിയും കഴിക്കാം. കാരറ്റ്, കുക്കുമ്പർ, ചുരയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികൾ ചേർത്താണ് അക്കിറൊട്ടി തയാറാക്കുന്നത്. അതുകൊണ്ടു കറിയില്ലാതെയും കഴിക്കാം. ഏറ്റവും നല്ല കോംബിനേഷൻ മല്ലിയില ചട്നിയാണ്.

അക്കിറൊട്ടി

വറുത്ത അരിപ്പൊടി – ഒരു കപ്പ്, സവാള പൊടിയായി അ രിഞ്ഞത് – മുക്കാൽ കപ്പ്, കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്, ഉ പ്പ് – പാകത്തിന്, ജീരകം – ഒരു ചെറിയ സ്പൂൺ, മല്ലിയില, കറിവേപ്പില – രണ്ടു വലിയ സ്പൂൺ വീതം, നെയ്യ് – രണ്ടു വലിയ സ്പൂൺ, വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒരു ബൗളിലേക്ക് അരിപ്പൊടി, സവാള, കാരറ്റ്, ജീരകം, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവ വെള്ളം ചേർത്തു കുഴയ്ക്കുക. കൈ കൊണ്ടു പരത്താൻ പാകത്തിനാണു കുഴയ്ക്കേണ്ടത്. മാവ് ചെറിയ ഉരുളകളാക്കുക.

∙ ഓരോ ഉരുളയും ബട്ടർ പേപ്പറിൽ വച്ച് കൈ കൊണ്ടു പരത്തുക.

∙ ഒരു പാനിൽ എണ്ണ തടവിയശേഷം ബട്ടർ പേപ്പറോടു കൂടി റൊട്ടി കമഴ്ത്തി പാനിൽ ഇട്ടശേഷം പേപ്പർ മാറ്റുക.

∙ റൊട്ടി ഇളം ബ്രൗൺ നിറമാകും വരെ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.

∙ മല്ലിയില ചട്നിയോടൊപ്പം വിളമ്പാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അനിത മോഹൻ
ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ
പ്രോഗ്രാം ഓഫിസർ
ഡയറക്റ്ററേറ്റ് ഓഫ്
ഹെൽത് സർവീസസ്

ADVERTISEMENT