1. കാരറ്റ് – അരക്കിലോ, രണ്ടിഞ്ചു നീളത്തിൽ തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത്
2. ഉപ്പ് – രണ്ടു ചെറിയ സ്പൂൺ
3. എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ
4. വെളുത്തുള്ളി – മൂന്നു വലിയ അല്ലി, കനം കുറച്ച് അരിഞ്ഞത്
കായംപൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കടുകുപൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
5. നാരങ്ങാനീര് – രണ്ടു വലിയ നാരങ്ങയുടേത്
പാകം ചെയ്യുന്ന വിധം
∙ കാരറ്റ് അരിഞ്ഞത് ഒരു ബൗളിലാക്കി ഉപ്പു ചേർത്തു നന്നായി യോജിപ്പിക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി പുകഞ്ഞു തുടങ്ങുമ്പോൾ തീ അണച്ചു വാങ്ങുക.
∙ ചെറുചൂടുള്ളപ്പോൾ നാലാമത്തെ ചേരുവ ചേർക്കുക.
∙ ഇത് ഉപ്പു പുരട്ടി വച്ചിരിക്കുന്ന കാരറ്റിനു മുകളിൽ ഒഴിച്ചു യോജിപ്പിക്കുക.
∙ ഇതിലേക്കു നാരങ്ങാനീരു ചേർത്തു നന്നായി യോജിപ്പിച്ചു കുപ്പിയിലാക്കുക.
∙ ഈ കുപ്പി ഒരു ദിവസം മുഴുവനും വെയിലത്തു വച്ച ശേഷം ഉപയോഗിക്കാം.
റെസിപ്പി: Durga Chellaram