1. വെള്ളം – ഒരു കപ്പ്
2. ഇടിയപ്പംപൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍, ആവശ്യമെങ്കില്‍
ചിക്കന്‍ ഫില്ലിങ്ങിന്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
5. കടുക് – അര ചെറിയ സ്പൂണ്‍
6. സവാള - രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
7. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
8. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
9. ചിക്കന്‍ എല്ലില്ലാതെ വേവിച്ചത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ പാത്രത്തില്‍ വെള്ളം ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഇടിയപ്പം പൊടിയും ഉപ്പും ചേര്‍ത്തു വാങ്ങുക.
∙ ഇതൊരു തവി കൊണ്ടു നന്നായി ഇളക്കണം. ആവശ്യമെങ്കില്‍ വെള്ളം അല്‍പം വീതം ചേര്‍ത്തു കൊടുക്കാം.
∙ ചൂട് ഒന്നാറിയ ശേഷം മാവു നന്നായി കുഴച്ചു മൃദുവാക്കുക. മാവ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ അല്‍പം എണ്ണ ചേര്‍ത്തു കൊടുക്കുക.
∙ ഇടിയപ്പത്തട്ടില്‍ അല്‍പം മയം പുരട്ടിയ ശേഷം തയാറാക്കിയ മാവ് സേവനാഴിയിലാക്കി ഒാരോ കുഴിയിലേക്കും പിഴിയണം. ഇതിനു നടുവിലായി ഒരു സ്പൂണ്‍ ചിക്കന്‍ മിശ്രിതം വയ്ക്കണം.
∙ ഇതു മൂടത്തക്ക വിധം മാവ് പിഴിഞ്ഞ ശേഷം 10–15 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക.
∙ തേങ്ങാപ്പാലിനൊപ്പം വിളമ്പാം.
∙ ചിക്കന്‍ ഫില്ലിങ് തയാറാക്കാന്‍ പാനില്‍ വെളിച്ചെണ്ണചൂടാക്കി കടുകു പൊട്ടിക്കുക.
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം സവാള കണ്ണാടിപ്പരുവമാകുമ്പോള്‍ ഏഴാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റണം. തക്കാളിയും ചേര്‍ത്ത് ഒരു മിനിറ്റ് വേവിച്ച ശേഷം ചിക്കന്‍ ചേര്‍ത്തു വേവിക്കുക. പിരളന്‍ പാകത്തില്‍ വാങ്ങാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്ക് കടപ്പാട്: അമ്മു ഏബ്രഹാം, ബെംഗളൂരു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ഷിഹാബ് കരീം, എക്സിക്യൂട്ടിവ് ഷെഫ്, റാഡിസണ്‍ ബ്ലൂ, കൊച്ചി.