1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ജീരകം – അര ചെറിയ സ്പൂണ്‍
2. ചേന കഷണങ്ങളാക്കിയത് – മൂന്നു കപ്പ്
3. ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
മുളകുപൊടി – അര വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
4. വന്‍പയര്‍ വേവിച്ചത് – അരക്കപ്പ്
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
6. കടുക് – ഒരു വലിയ സ്പൂണ്‍
7. വറ്റല്‍മുളക് – രണ്ട്, മൂന്നായി മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
8. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കുക.
∙ ചേന മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വേവിക്കുക. അധികം വെള്ളമുണ്ടെങ്കില്‍ ഊറ്റിക്കളയണം.
∙ ഇതിലേക്ക് അരപ്പു ചേര്‍ത്തു തിളപ്പിക്കുക. കുറുകുമ്പോള്‍ വാങ്ങി വയ്ക്കണം.
∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേ ഷം വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക.
∙ ഇതിലേക്കു തേങ്ങ ചുരണ്ടിയതു ചേര്‍ത്തു ചെറുതീയില്‍ വച്ചിളക്കി ബ്രൗണ്‍നിറമാകുമ്പോള്‍ വാങ്ങുക.
∙ തേങ്ങയുടെ പകുതി കറിയില്‍ ചേര്‍ത്തിളക്കുക.
∙ വിളമ്പുന്നതിനു മുന്‍പു ബാക്കി തേങ്ങ കറിയുടെ മുകളില്‍ വിതറാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, റാഡിസൺ ബ്ലൂ, കൊച്ചി