എള്ള് ലഡു
1.എള്ള് – ഒരു കപ്പ്
നിലക്കടല – അരക്കപ്പ്
ബദാം – കാൽ കപ്പ്
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
2.ശർക്കര പൊടിച്ചത് – ഒന്നരക്കപ്പ്
നെയ്യ് – അഞ്ചു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ വെവ്വേറെ വറുത്തു മാറ്റി വയ്ക്കുക.
∙തണുക്കുമ്പോൾ വറുത്തു വച്ച ചേരുവകളും രണ്ടാമത്തെ ചേരുവയും ചേർത്തു പൊടിക്കുക.
∙കൈയ്യിൽ അല്പം നെയ്യ് പുരട്ടി ചെറിയ ഉരുളകളാക്കിയെടുക്കാം.