തായ് ചിക്കൻ ഡംപ്ലിങ്സ്
1. ചിക്കൻ മിൻസ് – 800 ഗ്രാം
2. റൊട്ടിപ്പൊടി – 100 ഗ്രാം
3. സ്പ്രിങ് അണിയൻ – നാല്, ചെറുതായി അരിഞ്ഞത്
മല്ലി ചതച്ചത് – ഒരു വലിയ സ്പൂൺ
വറ്റൽമുളക് ചെറുതായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
മല്ലിയില ചെറുതായി അരിഞ്ഞത്
– രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
തായ് സ്വീറ്റ് ചില്ലി സോസ് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. എണ്ണ – വറുക്കാൻ ആവശ്യമായത്
പാകം ചെയുന്ന വിധം
∙ ഒരു ബൗളിൽ ചിക്കന്‍ മിൻസും റൊട്ടിപ്പൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു ചെറിയ ഉരുളകളാക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ഉരുള കൾ ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു ചൂടോടെ വിളമ്പാം.
കടപ്പാട്- Chef Rasheed, Kochi