ചൂട് ചായക്കൊപ്പം പഴം നിറച്ചൊരു ഗോതമ്പ് ബൺ ആയാലോ: സിംപിളായി തയ്യാറാക്കാം
Mail This Article
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം - 4 എണ്ണം
ഗോതമ്പ് പൊടി - 2 ചെറിയ കപ്പ്
ജീരകം - 1 സ്പൂൺ
നെയ്യ് - 1 സ്പൂൺ
തേങ്ങ ചിരകിയത് - 1 കപ്പ്
ഏലയ്ക്കാപ്പൊടി - 1 സ്പൂൺ
പഞ്ചസാര - ആവശ്യത്തിന്
പുഴുങ്ങിയ ഏത്തപ്പഴം ഉടച്ചതിലേക്ക് 2 ചെറിയ കപ്പ് ഗോതമ്പ് പൊടി ചേർത്തു നന്നായി കുഴച്ചെടുക്കുക. അതിലേക്ക് 1 സ്പൂൺ ജീരകം, 1 സ്പൂൺ നെയ്യ് എന്നിവ ചേർത്തു കുഴച്ചു പരുവമാക്കുക. മറ്റൊരു പാത്രത്തിൽ തേങ്ങ ചിരകിയതും ഏലക്കാപൊടിയും പഞ്ചസാരയും ചേർത്ത മിശ്രിതം തയ്യാറാക്കുക. ആദ്യം തയ്യാറാക്കി വെച്ച മാവ് കൈകൊണ്ട് വട്ടത്തിൽ പരത്തി എടുക്കുക.. അതിലേക്ക് രണ്ടാമത്തെ മിശ്രിതം നിറച്ച് ബോൾ പോലെ ഉരുട്ടിയ ശേഷം ഇഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചെടുത്താൽ രുചികരമായ വിഭവം റെഡി.
ഈ വിഭവമുണ്ടെങ്കിൽ ഇനി വൈകുന്നേരങ്ങളിൽ ചായക്കൊപ്പം മറ്റൊന്നും വേണ്ടിവരില്ല