1. അരിപ്പൊടി – രണ്ടു വലിയ സ്പൂണ്‍
2. കപ്പ വേവിച്ചുടച്ചത് – മൂന്നു കപ്പ്
3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
സവാള പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍
കറിവേപ്പില – അല്‍പം
പാകം ചെയ്യുന്ന വിധം
∙ അരിപ്പൊടി കപ്പയില്‍ ചേര്‍ത്തു കട്ടകളില്ലാതെ കുഴച്ചു യോജിപ്പിക്കണം.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച ശേഷം അല്‍പം കനത്തില്‍ പരത്തണം.
∙ ചൂടായ തവയിൽ അൽപം മയം പുരട്ടി അട ഓരോന്നായി വറുത്ത് ഉള്ളിച്ചമ്മന്തിക്കൊപ്പം വിളമ്പാം.
∙ ഉള്ളിച്ചമ്മന്തി തയാറാക്കാന്‍ ചുവന്നുള്ളി അരിഞ്ഞത് കാല്‍ കപ്പും നാലു വറ്റല്‍മുളകും ഒരു ചെറിയ കഷണം ഇഞ്ചിയും ഒരു നെല്ലിക്ക വലുപ്പം വാളന്‍പുളിയും അല്‍പം കറിവേപ്പിലയും പാകത്തിനുപ്പും ചേര്‍ത്തു തരുതരുപ്പായി അരയ്ക്കുക. അല്‍പം വെളിച്ചെണ്ണ ചേര്‍ത്തിളക്കി വിളമ്പാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അരുൺ രാമനുണ്ണി നായർ, ദ് ലീല റാവിസ് അഷ്ടമുടി, കൊല്ലം