ADVERTISEMENT

പനീർ മസാല

1.പനീർ‌ – 200 ഗ്രാം

ADVERTISEMENT

2.കട്ടത്തൈര് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

ADVERTISEMENT

‍ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – രണ്ട്, അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – നാല് അല്ലി

പച്ചമുളക് – രണ്ട്

കശുവണ്ടിപ്പരിപ്പ് – എട്ട്

5.മല്ലിയില – അരക്കപ്പ്

6.വെണ്ണ – രണ്ടു ചെറിയ സ്പൂൺ

7.ജീരകം – കാൽ ചെറിയ സ്പൂൺ

ഏലയ്ക്ക – ഒന്ന്

ബേ ലീഫ് – ഒന്ന്

കറുവാപ്പട്ട – ഒരു കഷണം

8.കസൂരി മേത്തി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പനീർ കഷണങ്ങളാക്കി വയ്ക്കണം.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙മല്ലിയിലയും ചേർത്തിളക്കി വാങ്ങി മിക്സിയിൽ മയത്തിൽ അരച്ചു മാറ്റി വയ്ക്കണം.

∙പാനിൽ വെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ സവാള മിശ്രതവും തൈരു മിശ്രിതവും ചേർത്തിളക്കി തിളയ്ക്കുമ്പോൾ പനീർ കഷണങ്ങളും ചേർത്തിളക്കി വേവിക്കണം.

∙കസൂരി മേത്തി ചേർത്തിളക്കി വാങ്ങാം.

ADVERTISEMENT