ADVERTISEMENT

ദേശി കച്ചമ്പർ

1.    നാരങ്ങാനീര്         – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

    ഉപ്പ് – മുക്കാൽ െചറിയ സ്പൂൺ

    മുളകുപൊടി         – അര െചറിയ സ്പൂൺ

ADVERTISEMENT

    ചാട്ട്മസാല        – അര െചറിയ സ്പൂൺ

    പഞ്ചസാര        – അര െചറിയ സ്പൂൺ

ADVERTISEMENT

    ഒലിവ് ഓയില്‍        – ഒരു വലിയ സ്പൂൺ

2.    ഐസ്ബെർഗ് ലെറ്റൂസ്,         പിച്ചിക്കീറിയത് – ഒരു കപ്പ്

    സാലഡ് വെള്ളരി, െചറിയ         ചതുരക്കഷണങ്ങളാക്കിയത്         – ഒരു കപ്പ്

    സവാള പൊടിയായി അരിഞ്ഞത്         – അരക്കപ്പ്

    കാരറ്റ്, െചറിയ         ചതുരക്കഷണങ്ങളാക്കിയത്         – ഒരു കപ്പ്

    പച്ചമുളക്, അരി കളഞ്ഞു         പൊടിയായി അരിഞ്ഞത്         – ഒരു വലിയ സ്പൂൺ

    നിലക്കടല വറുത്തത്         – അരക്കപ്പ്, നുറുക്കിയത്

3.    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

    മല്ലിയില പൊടിയായി അരിഞ്ഞത്         – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസിങ് തയാറാക്കണം.

∙ വിളമ്പാനുള്ള ബൗളിൽ രണ്ടാമത്തെ ചേരുവ എടുത്തു നന്നായി യോജിപ്പിച്ചു മുക ളിൽ ഡ്രസിങ് ഒഴിച്ചു കുടഞ്ഞു യോജിപ്പിക്കണം.

∙ തേങ്ങ ചുരണ്ടിയതും മല്ലിയില അരിഞ്ഞതും വിതറി ഉടന്‍ വിളമ്പുക.

desi-kachamber

സ്പൈസി പനീർ റാപ്സ്

1.    പനീർ – 200 ഗ്രാം,         ചതുരക്കഷണങ്ങളാക്കിയത്

2.    ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്         – ഒരു െചറിയ സ്പൂൺ 

    മുളകുപൊടി        – അര ചെറിയ സ്പൂൺ

    ഗരംമസാലപ്പൊടി        – അര ചെറിയ സ്പൂൺ

    ആംചൂർ പൗഡർ        – അര ചെറിയ സ്പൂൺ

    ഉപ്പ് – അര ചെറിയ സ്പൂൺ

3.    എണ്ണ – രണ്ടു വലിയ സ്പൂൺ

4.    ഐസ്ബെർഗ് ലെറ്റൂസ്        – അഞ്ച് ഇല മുഴുവനോടെ

5.    തന്തൂരി മയോ        – രണ്ടു വലിയ സ്പൂൺ

6.    സവാള – ഒരു ഇടത്തരം,        വളയങ്ങളായി മുറിച്ചത്

    ചുവന്ന കാപ്സിക്കം        – ഒരു െചറുത്,         തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ         അരിഞ്ഞത്

    പുതിനയില അരിഞ്ഞത്         – രണ്ടു വലിയ സ്പൂൺ

    മല്ലിയില അരിഞ്ഞത്         – ഒരു വലിയ സ്പൂൺ

    തക്കാളി – ഒരു ഇടത്തരം, അരി         കളഞ്ഞു തീപ്പെട്ടിക്കമ്പു         വലുപ്പത്തിൽ അരിഞ്ഞത്

7.    ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂണ്‍

പാകം െചയ്യുന്ന വിധം

∙ പനീർ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

∙ ഒരു സോസ്പാനിൽ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന പനീർ ചേർത്ത് ഇരുവശവും തിരിച്ചും മറിച്ചുമിട്ടു വറുക്കുക. മസാല പനീറിൽ നന്നായി പുരണ്ടിരിക്കണം.

∙ ലെറ്റൂസ് ഇല നന്നായി കഴുകിത്തുടച്ചു നാപ്കിനിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഓരോ ഇലയുടെയും നടുവിൽ തന്തൂരി മയോ പുരട്ടുക.

∙ പനീർ അഞ്ചു തുല്യഭാഗങ്ങളായി വീതിച്ച് ഓരോ ഭാഗവും മയോ പുരട്ടിയ ഇലയിൽ വയ്ക്കുക. ഓരോന്നിനും മുകളിൽ ആറാമത്തെ ചേരുവ യോജിപ്പിച്ചതും വ യ്ക്കുക.

∙ മുകളിൽ ഗ്രേറ്റഡ് ചീസ് വിതറി ഇല അമർത്തി ചുരുട്ടി റോളാക്കി, ടൂത്പിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക. ഉടൻ വിളമ്പുക.

spicy-paneer-wraps

ലെറ്റൂസ് സൂപ്പ്

1.    ഉപ്പില്ലാത്ത വെണ്ണ        – രണ്ടു വലിയ സ്പൂൺ

2.    സ്പ്രിങ് അണിയൻ        – രണ്ട് ഇടത്തരം,        കഴുകി വട്ടത്തിൽ അരിഞ്ഞത്

3.    ഗ്രീൻപീസ് (ഫ്രോസൺ)        – 200 ഗ്രാം

    ബിബ് ലെറ്റൂസ് – ഒരു ഇടത്തരം,         കഴുകി പിച്ചിക്കീറിയത്

    ഫ്രെഷ് ഫെനൽ – ഒരു ഇടത്തരം         ബൾബ്, കഴുകി         ചതുരക്കഷണങ്ങളാക്കിയത്

    ഉപ്പ് – അര െചറിയ സ്പൂൺ

    കുരുമുളകുപൊടി        – കാൽ െചറിയ സ്പൂൺ

    പെരുംജീരകം        – ഒരു െചറിയ സ്പൂൺ

4.    വെജിറ്റബിൾ സ്റ്റോക്ക്        – മൂന്നു കപ്പ്

5.    കുരുമുളകുപൊടി        – കാൽ െചറിയ സ്പൂൺ

6.    സവർ ക്രീം – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ സോസ്പാനിൽ െവണ്ണ ഉരുക്കി, സ്പ്രിങ് അണിയൻ ചേർത്തു വഴറ്റുക. കണ്ണാടി  പോലെയാകുമ്പോൾ മൂന്നാമത്തെ ചേരു വ േചര‍്‍ത്ത് ഒരു മിനിറ്റ് കൂടി വഴറ്റണം.

∙ പച്ചക്കറികൾ വാടിത്തുടങ്ങുമ്പോൾ ര ണ്ടു  കപ്പ് സ്റ്റോക്കു േചർത്തു െചറുതീയി ൽ വച്ചു തിളപ്പിക്കുക. വെന്ത ശേഷം അടുപ്പില്‍ നിന്നു വാങ്ങി, ചൂടോടെ തന്നെ മിക്സിയിൽ അടിച്ചെടുക്കണം.

∙ ബാക്കി സ്റ്റോക്കും കുരുമുളകുപൊടിയും േചർത്തു തിളപ്പിക്കുക. 

∙ ചൂടോടെ സവര‍്‍ ക്രീമിനൊപ്പം വിളമ്പാം.

 കടപ്പാട്- Durga Chellaram

lettuce-soup
ADVERTISEMENT