പെട്ടെന്നു വിളമ്പാൻ പാകത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് മഷ്റൂം കോളിഫ്ലവർ പുലാവ്.
ഇതിനാവശ്യമായ ചേരുവകള്‍ നോക്കാം
1. ബസ്മതി അരി – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
2. നെയ്യ് – 25 ഗ്രാം
3. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
4. ചിപ്പിക്കൂൺ – 500 ഗ്രാം, നീളത്തിൽ ചെറുതായി അരിഞ്ഞത്
കോളിഫ്ളവർ – 200 ഗ്രാം, പൂക്കളായി അടർത്തിയത്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അരി ഉപ്പു ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙ പാനിൽ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റിയ ശേഷം നാലാമത്തെ ചേരുവയും പാകത്തിനുപ്പും ചേർത്തിളക്കി അടച്ചു വച്ചു വേ വിക്കുക.
∙ ഇതിലേക്കു തയാറാക്കിയ ചോറു ചേർത്തു മെല്ലെ യോജിപ്പിച്ചു ചൂടോടെ വിളമ്പാം.
Lissy Babu, Wayanad