സോയ റവ ഊത്തപ്പം
1. റവ – 100 ഗ്രാം
അരിപ്പൊടി – 100 ഗ്രാം
സോയാ മിൽക്ക് – 50 മില്ലി
ജീരകം – ഒരു െചറിയ സ്പൂൺ
മൈദ – മൂന്നര വലിയ സ്പൂൺ
കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന്
ടോപ്പിങ്ങിന്
2. സോയാ ചങ്സ് – 10 ഗ്രാം
3. വെജിറ്റബിൾ സ്റ്റോക്ക് – പാകത്തിന്
4. വെളിച്ചെണ്ണ – രണ്ടു െചറിയ സ്പൂൺ
5. തക്കാളി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞതും ഇഞ്ചി പൊടിയായി അരിഞ്ഞതും – ഒരു െചറിയ സ്പൂൺ വീതം
കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ദോശമാവു പരുവത്തിൽ കലക്കി വയ്ക്കുക.
∙ സോയാചങ്സ് വെജിറ്റബിൾ സ്റ്റോക്കിൽ കുതിർത്ത ശേഷം ഊറ്റിയെടുത്തു പൊടിയായി അരിഞ്ഞു വയ്ക്കുക
∙ ഒരു പാനിൽ എണ്ണ ചൂടാക്കി സോയ അരിഞ്ഞ തും അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റുക. ഇതാണു ടോപ്പിങ്.
∙ തവ ചൂടാക്കി മാവൊഴിച്ചു ദോശ പോലെ പ രത്തി, മുകളിൽ ടോപ്പിങ് വിതറിയ ശേഷം ദോ ശ മറിച്ചിടുക.
∙ ടോപ്പിങ് മുകളിൽ വരുന്ന വിധത്തിൽ വിളമ്പാനുള്ള പാത്രത്തിലാക്കി, സാമ്പാറിനും തേങ്ങാച്ചമ്മന്തിക്കും ഒപ്പം വിളമ്പാം.

ചീസ് സ്റ്റഫ്ഡ് സോയ നഗറ്റ്സ്
1. സോയാ ചങ്സ് – 150 ഗ്രാം
2. വെജിറ്റബിൾ സ്റ്റോക്ക് – അര ലീറ്റർ
3. ഉരുളക്കിഴങ്ങ് – 100 ഗ്രാം
4. എണ്ണ – ഒരു വലിയ സ്പൂൺ
5. സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
കാരറ്റ് പൊടിയായി അരിഞ്ഞത് – നാലു െചറിയ സ്പൂൺ
ലീക്ക്സ് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാഴ്സ‌്ലി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. മൊസെെറല്ല ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ
7. മൈദ – 50 ഗ്രാം
8. മുട്ട – ഒന്ന്, അടിച്ചത്
9. റൊട്ടിപ്പൊടി – 50 ഗ്രാം
10. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ സോയാചങ്സ്, പാകത്തിനുപ്പും കുരുമുള കും േചർത്തു ചൂടാക്കിയ വെജിറ്റബിൾ സ്റ്റോക്കിൽ 15 മിനിറ്റ് കുതിർക്കുക. സോയ നന്നായി വീർത്തു വരുമ്പോൾ, ഊറ്റിയെടുത്തു പിഴിഞ്ഞ ശേഷം പൊടിയായി അരിയുക.
∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു കഷണങ്ങളാക്കി ഉപ്പു ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേ രുവ ചേർത്തു വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങും സോയയും ചേർത്തു യോജിപ്പിച്ച ശേഷം നന്നായി ഉടച്ചെടുക്കുക.
∙ ചൂടാറിയ ശേഷം ഈ മിശ്രിതം അൽപം വീത മെടുത്തു കൈവെള്ളയിൽ വച്ചു പരത്തി നടു വിൽ അൽപം ചീസ് വച്ച്, ഇഷ്ടമുള്ള ആകൃതിയിൽ റോൾ ചെയ്തെടുക്കുക.
∙ മൈദ തൂവി മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു തിളച്ച എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി ടുമാറ്റോ കെച്ചപ്പ്/ചട്നി/ചില്ലി സോസിനൊപ്പം വിളമ്പാം.

സോയാചങ്സ് ബർഗർ
1. സോയാ ചങ്സ് – 100 ഗ്രാം
2. വെജിറ്റബിൾ സ്റ്റോക്ക് – പാകത്തിന്
3. ഉരുളക്കിഴങ്ങ് – ഒന്ന്, തൊലി കളഞ്ഞു കഷണങ്ങളാക്കിയത് – 50 ഗ്രാം
4. ഉപ്പ് – പാകത്തിന്
5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
ഖെർക്കിൻസ് പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ
ഹാലപ്പീനോ മുളകു പൊടിയായി അരിഞ്ഞത് – 10 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6. ബർഗര്‍ ബൺ – പാകത്തിന്
7. തക്കാളിയും സവാളയും വട്ടത്തിൽ അരിഞ്ഞത് – പാകത്തിന്
ലെറ്റൂസ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ സോയാചങ്സ് പാകത്തിനുപ്പും കുരുമുളകു പൊടിയും േചർത്ത വെജിറ്റബിൾ സ്റ്റോക്കി ൽ കുതിർത്ത ശേഷം ഊറ്റിയെടുത്തു മിക്സിയിൽ അരയ്ക്കുക.
∙ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതിൽ സോയയും അഞ്ചാമത്തെ ചേരുവയും ചേർത്തു കുഴയ്ക്കണം. ഈ മിശ്രിതം വലിയ ഉരുളകളാക്കിയെടുത്തു മെല്ലേ പരത്തി പാറ്റീസ് തയാറാക്കി അൽപം എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു ചുട്ടെ ടുക്കുക.
∙ ബണ്‍ വട്ടത്തിൽ മുറിച്ച്, ഓരോ ബണ്ണിനു മുകളിലും ഏഴാമത്തെ ചേരുവ വച്ച ശേഷം പാറ്റീസ് വയ്ക്കുക. ബണ്ണിന്റെ മറുപകുതി കൊണ്ടു മൂടി വിളമ്പാം.
∙ ചില്ലി സോസ്, കെച്ചപ്പ്, മയണീസ് എന്നിവയും ബർഗറിനുള്ളിൽ നിരത്താം.

Soya recipes: Manoj Nair, Chef