കാരറ്റ് സെലറി സാലഡ്
1. കട്ടത്തൈര്– മുക്കാൽ കപ്പ്
ഉപ്പ് – അര ചെറിയ സ്പൂൺ
വെളുത്ത കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
പഞ്ചസാര പൊടിച്ചത് – അര ചെറിയ സ്പൂൺ
കടുകുപൊടി – കാൽ ചെറിയ സ്പൂൺ
ഒലിവ് ഒായിൽ – ഒരു വലിയ സ്പൂൺ
2. കാരറ്റ് കനം കുറച്ച് അരിഞ്ഞത് – മൂന്നു കപ്പ്
സെലറി പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ
3. വോൾനട്ട് പൊടിയായി അരിഞ്ഞത് – അരക്കപ്പ്
4. വോൾനട്ട് അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙ മറ്റൊരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു തൈരു മിശ്രിതം ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ ഇതിൽ വോൾനട്ട് മെല്ലേ ചേർത്തു യോജിപ്പിച്ച ശേഷം വിളമ്പാനുള്ള പാത്രത്തിലാക്കുക. വോൾനട്ട് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കാരറ്റ് ഫ്രിറ്റേഴ്സ്
1. കാരറ്റ് – നാലു വലുത്, ഗ്രേറ്റ് ചെയ്തത്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
ചൈവ്സ് അരിഞ്ഞത് - അര ചെറിയ സ്പൂൺ
2. ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
പൊട്ടേറ്റോ ഫ്ളേക്ക്സ് – മൂന്നു വലിയ സ്പൂൺ
ഗോതമ്പുപൊടി – രണ്ടു വലിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ സ്പൂൺ
3. എണ്ണ – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോ ജിപ്പിച്ചു മുകളിൽ രണ്ടാമത്തെ ചേരുവ വിതറി മെല്ലേ കുഴച്ചു െചറുനാരങ്ങ വലുപ്പമുള്ള ഉരുളകളാക്കുക.
∙ ഓരോ ഉരുളയും കൈവെള്ളയിൽ വച്ചു മെല്ലേ ഒന്ന് അമർത്തി വട ആ കൃതിയിലാക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി കാരറ്റ് വടകൾ ചെറുതീയിൽ മെല്ലേ തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ നിറമാകും വരെ വറുത്തു കോരി കിച്ചൺ പേപ്പറിൽ വയ്ക്കുക.
∙ അധികം ഇളക്കിയാൽ പൊടിഞ്ഞു പോകും.
∙ ചൂടോടെ സോസിനൊപ്പം വിളമ്പാം.

റെസിപ്പി- Durga Chellaram