Saturday 03 August 2024 02:50 PM IST : By സ്വന്തം ലേഖകൻ

മാംഗ്ളൂരു ബൺസ്, പ്രാതലായും സ്നാക്കായും കഴിക്കാൻ കിടിലൻ റെസിപ്പി!

mangalore bunsss

മാംഗ്ളൂരു ബൺസ്

1.മൈദ – ഒരു കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

നെയ്യ് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.റോബസ്‌റ്റ പഴം – ഒന്ന്

തൈര് – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം‌

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മൈദ മിശ്രിതത്തിൽ ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കി അൽപം നെയ്യ് പുരട്ടി 7–8 മണിക്കൂർ മാറ്റി വയ്ക്കണം.

∙ഇത് ചെറിയ ഉരുളകളാക്കി അൽപം കനത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙തേങ്ങ ചമ്മന്തിക്കൊപ്പം വിളമ്പാം.