Thursday 04 May 2023 12:06 PM IST : By സ്വന്തം ലേഖകൻ

നോൺവെജ് സ്വാദിൽ വെജിറ്റേറിയൻ, തയാറാക്കാം സോയാചങ്സ് ഉലർത്ത്!

soya

സോയാചങ്സ് ഉലർത്ത്

1.സോയാചങ്സ് – 200 ഗ്രാം

2.എണ്ണ – വറുക്കാൻ ആവശ്യത്തിന്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – അഞ്ച്, നീളത്തിൽ അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, കനം കുറച്ച് നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

5.മുളകുപൊടി – അര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി, മീറ്റ് മസാല, കുരുമുളകുപൊടി – ഓരോ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙സോയാചങ്സ് കഴുകിയ ശേഷം കുതിർത്തു നന്നായി പിഴിഞ്ഞു വയ്ക്കുക.

∙ചട്ടിയിൽ എണ്ണ ചൂടാക്കി സോയാചങ്സ് വറഉത്തു കോരണം.

∙ചട്ടിയിൽ നിന്ന് എണ്ണ മാറ്റിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വലറ്റിയ ശേഷം സോയാചങ്സും അൽപം വെള്ളവും ചേർത്തു പ്രഷർ കുക്കറിൽ വേവിക്കണം.

∙വെന്ത ശേഷം തിരികെ ചട്ടിയിലാക്കി വെള്ളം വറ്റിച്ച് ഉലർത്തിയെടുക്കുക.