വീട്ടു വിശേഷങ്ങളും കുഞ്ഞ് ഓമി കുടുംബത്തിലേക്ക് എത്തിയതിലെ സന്തോഷവും പങ്കുവച്ച് സിന്ധു കൃഷ്ണ കുമാർ. ഓമിക്ക് വേണ്ടി മധുര മനോഹരമായി പാടുന്ന അശ്വിന്റെ ദൃശ്യങ്ങളിൽ നിന്നുമാണ് സിന്ധുവിന്റെ വിഡിയോ തുടങ്ങുന്നത്. തമിഴിലെ ഹിറ്റ് മെലഡികളിലൊന്നായ അന്യൻ സിനിമയിലെ കുമാരീ എന്ന ഗാനവും, തെനാലിയിലെ എന്ന സൊല്ല എന്ന സൊല്ല എന്നീ ഗാനങ്ങളാണ് അശ്വിൻ പാടുന്നത്.
അച്ഛന്റെ താരാട്ടു കേട്ട് കൊഞ്ചിക്കളിക്കുന്ന ഓമിയേയും വിഡിയോയിൽ കാണാം. കുടുംബത്തിലെ വൈകിയെത്തിയ ഓണാഘോഷം എന്ന തലക്കെട്ടോടെ പങ്കുവച്ച വിഡിയോയിലാണ് ഓമിക്കൊപ്പമുള്ള രസകരമായ വാത്സല്യ നിമിഷങ്ങളെക്കുറിച്ച് സിന്ധു പങ്കുവയ്ക്കുന്നത്.
ആഘോഷ നിമിഷങ്ങൾക്കിടെ ഓമിയെ ഏവരും കൊഞ്ചിക്കുന്നത് വിഡിയോയിലുണ്ട്. അമ്മയുടെ കയ്യിൽ മുറുക്കെപ്പിടിച്ച് ക്യൂട്ടായി ചിരിക്കുന്ന ഓമി ആരുടെയും മനംകവരും. ‘ഗുഡ്മോണിങ് പൊന്നൂ...’ എന്നു വിളിക്കുമ്പോൾ ക്യൂട്ടായി ചിരിക്കുന്നുണ്ട് കുഞ്ഞ് ഓമി.
ഇതിനിടെ ഇഷാനി കുഞ്ഞിന്റെ ഹെയർ സ്റ്റൈൽ മാറ്റാൻ ശ്രമിക്കുമ്പോൾ ‘എനിക്ക് ഈ ഹെയർ സ്റ്റൈൽ കണ്ടിട്ട് സഹിക്കുന്നില്ലെന്ന്’ ദിയ തമാശയായി പറയുന്നുണ്ട്. തൊട്ടു പിന്നാലെ കുടുംബത്തിലെ ഓണാഘോഷത്തിന്റെ വിശേഷങ്ങളും സിന്ധു കൃഷ്ണ പങ്കുവയ്ക്കുന്നുണ്ട്.
വിഡിയോ കാണാം: