ADVERTISEMENT

കോവിഡാനന്തര കാലഘട്ടം വിചിത്രമായ ഒട്ടേറെ ആ രോഗ്യപ്രശ്നങ്ങളുടെ പിറവികൾക്കു വഴിയൊരുക്കിയിട്ടുണ്ട്. അലർജിയും കഫക്കെട്ടും തുടങ്ങി, ദഹനസംബന്ധമായ പ്രശ്നങ്ങളും മാംസപേശികളിലെ വിട്ടുമാറാത്ത നീർക്കെട്ടും ഒക്കെയായി അതു പകർന്നാട്ടം നടത്തുന്നു.

കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിലും കോവിഡിന്റെ സ്വാധീനം പ്രകടമാണ്. കോവിഡ് മാറിയശേഷം ദീർഘകാലം തുടരുന്ന ബുദ്ധിമുട്ടുകൾ (Long covid) കുട്ടികളെ ഏതൊക്കെ തരത്തിൽ ബാധിച്ചുവെന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

ADVERTISEMENT

മുതിർന്നവരിൽ പലർക്കും അനുഭവപ്പെട്ട ബ്രെയി ൻ ഫോഗ് പോലുള്ള അവസ്ഥ കുട്ടികളിലും കാണുന്നുണ്ട്. ചിന്തിക്കാനും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുമുള്ള തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ബ്രെയിൻ ഫോഗ് പലരിലും കോവിഡിന്റെ അനന്തരഫലമാണ്.

മറ്റ് സാധാരണ ജലദോഷപ്പനി വൈറസുകളിൽ നിന്നു വ്യത്യസ്തമായി, കൊറോണ വൈറസിനുള്ള ഒരു പ്രധാന പ്രത്യേകത, അതിനു തലച്ചോറിലെ നാഡീ കോശങ്ങളെ ബാധിക്കാനാകും എന്നതാണ്. തന്നെയുമല്ല, രക്തകുഴലുകളിൽ നീർവീക്കമുണ്ടാക്കാൻ ഈ വൈറസിന് കഴിയും. ഇതുമൂലം, തലച്ചോറിലേക്കുള്ള ചെറിയ രക്തക്കുഴലുകൾക്ക് അടവുണ്ടാകുന്നു.

ADVERTISEMENT

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞ്, ഓ ക്സിജൻ അപര്യാപ്തത (Hypoxia) വരികയും അതു വഴി ന്യൂറോൺ കോശങ്ങളുടെ പ്രവർത്തനം മന്ദസ്ഥായിയിൽ ആകുന്നതും കൊണ്ടാണ്, ബ്രെയിൻ ഫോഗ് എന്നൊക്കെ വിളിക്കുന്ന ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾക്കു തുടക്കത്തിലെ ആമ പാചന ഔഷധങ്ങൾക്കു ശേഷം ‘മേധ്യ’ങ്ങളായ ആയുർവേദ ഔഷധങ്ങളും രസായനങ്ങളും ഒക്കെയാണു കുട്ടികൾക്കു നൽകേണ്ടത്. ‘മേധ്യ രസായനങ്ങൾ’ എന്ന വിഭാഗത്തിൽ വരുന്ന ഒരുപാട് ഔഷധങ്ങളെ ഒറ്റയ്ക്കും കൂട്ടായും രസായന വിധിപ്രകാരമായുമൊക്കെ ഈ അവസ്ഥകളിൽ ഫലപ്രദമായി ഉപയോഗിക്കാനാവും.

അശ്വഗന്ധ, ബ്രഹ്മി, മുത്തിൾ, ശംഖു പുഷ്പി, ചിറ്റമൃത് എന്നിവയൊക്കെ ബുദ്ധിവികാസത്തിന് ഉപയോഗപ്പെടുത്താവുന്ന മേധ്യ രസായനത്തിൽ ഉൾപ്പെടുന്ന ഔഷധങ്ങളാണ്.

ADVERTISEMENT

ഇത്തരം ഔഷധങ്ങൾ അടങ്ങിയ അരിഷ്ടങ്ങളും ലേഹ്യങ്ങളും ഘൃത യോഗങ്ങളുമൊക്കെ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോജനപ്പെടുത്താം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഷാബു. എ.
മെഡിക്കല്‍ ഓഫിസര്‍
മാത്തൂർ
ഗവ. ആയുർവേദ ഡിസ്പെന്‍സറി, പാലക്കാട് 

English Summary:

Post Covid health issues are affecting children, with symptoms like brain fog becoming increasingly common. Ayurvedic remedies and a healthy lifestyle can help manage these symptoms and improve cognitive function.

ADVERTISEMENT