‘കല്യാണത്തിന് പോയി വന്ന ശേഷം കുഞ്ഞ് നിർത്താതെ കരയുന്നു, കണ്ണേറ് കിട്ടിയതാണോ?’: ഡോക്ടറുടെ മറുപടി Why Babies Cry After Social Events
Mail This Article
‘കല്യാണത്തിന് പോയിട്ട് വന്നതിന് ശേഷം കുഞ്ഞ് ഭയങ്കര കരച്ചിൽ. ഇനി കണ്ണേറു വല്ലതും കിട്ടിയതാകുമോ?’ ശാസ്ത്രം പുരോഗമിച്ച കാലത്തും അമ്മമാരും അമ്മമാരും ഈ ആശങ്ക മുന്നോട്ടു വയ്ക്കാറുണ്ട്. നാലാള് കൂടുന്ന ഇടങ്ങളിൽ പോയി വന്ന ശേഷം കുഞ്ഞ് നിർത്താതെ കരയുകയോ ശാഠ്യം പിടിക്കുകയോ ചെയ്താൽ കുറ്റം കണ്ണേറിനോ ചടങ്ങുകളിൽ കൂടിയ നാട്ടുകാർക്കോ ആണോ ആണ്. കുഞ്ഞുങ്ങളുടെ ആ വാശിക്കരച്ചിലിനു പിന്നിൽ എന്താകും കാരണം. ശാസ്ത്രീയമായി കാരണം വിശദമാക്കുകയാണ് ശിശുരോഗ വിദഗ്ധ ഡോ. വിദ്യ വിമൽ.
നമ്മുടെ കുഞ്ഞിനെ മറ്റാരെങ്കിലും എടുക്കുന്നതു കൊണ്ടോ കണ്ണേറു കിട്ടിയതു കൊണ്ടോ അല്ല കുഞ്ഞു കരയുന്നതെന്ന് ഡോ. വിദ്യ പറയുന്നു. ‘പാർട്ടിക്കോ കല്യാണത്തിനോ പാലുകാച്ചിനോ പോയി വന്ന ശേഷം വരുന്ന കുഞ്ഞ് നിർത്താതെ കരയുന്നതിലും കഴിക്കാൻ വിമുഖത കാണിക്കുന്നതിലും ശാസ്ത്രീയമായ കാരണങ്ങളാണുള്ളത്. കുഞ്ഞുങ്ങളെ സംബന്ധിച്ചടത്തോളം അവരുടെ കാണുന്നതും തൊടുന്നതും സ്പർശിക്കുന്നതുമായ എല്ലാ അനുഭവങ്ങളും ആവശ്യമാണ്. എന്നാൽ തിരക്കുപിടിച്ച ഇടങ്ങളിൽ ഇതെല്ലാം അവരെ സംബന്ധിച്ചടത്തോളം മേൽപറഞ്ഞ അനുഭവങ്ങൾ അമിതമായിരിക്കും. ഒച്ചയും ബഹളവും നിറഞ്ഞ അന്തരീക്ഷം ഒരു ദിവസം തന്നെ അനുഭവിക്കേണ്ടി വരുമ്പോൾ കുഞ്ഞുങ്ങൾക്ക് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇക്കാരണം കൊണ്ടാണ് കുഞ്ഞുങ്ങൾ കരയുന്നതും അമിതമായി വാശി പിടിക്കുന്നതും. ഇതിനുള്ള പരിഹാരം തിരക്കു നിറഞ്ഞ ചടങ്ങുകളുടെ അന്തരീക്ഷത്തില്‍ നിന്നും കുഞ്ഞിനെ അൽപ സമയം മാറ്റി നിർത്തുക എന്നതാണ്.’– ഡോ. വിദ്യ പറയുന്നു.
വലിയ വിശപ്പിലേക്കും ക്ഷീണത്തിലേക്കും കുഞ്ഞുങ്ങളെ എത്തിക്കരുതെന്നും ഡോ. വിദ്യ ഓർമിപ്പിക്കുന്നു. കഴിക്കാതെ വരുമ്പോള്‍ കുഞ്ഞിനെ കുത്തിക്കേറ്റി ഭക്ഷണം നൽകരുതെന്നും വിദ്യ പറയുന്നു.
വിഡിയോ കാണാം: