ADVERTISEMENT

∙ കുഞ്ഞിന്റെ പാത്രങ്ങൾക്കുവേണ്ടി മാത്രം സ്ക്രബർ, ബോട്ടിൽ ബ്രഷ് എ ന്നിവ മാറ്റി വയ്ക്കുക.

കഴുകുന്നതിനു മുൻപായി ഫീഡി ങ് ബോട്ടിലിന്റെയും ബ്രസ്റ്റ് മിൽക്ക് പമ്പിന്റെയും ഓരോ ഭാഗങ്ങളും ശ്രദ്ധയോടെ ഊരി മാറ്റണം.

ADVERTISEMENT

കുഞ്ഞിന് ഉപയോഗിക്കുന്ന പാത്രങ്ങളും പമ്പും മറ്റും കിച്ചൺ സിങ്കിൽ ഇട്ടു കഴുകരുത്. ഇതിനായി പ്രത്യേകമായി ഒരു ബേസിൻ കരുതാം.

ചൂടുവെള്ളവും ഡിഷ് വാഷിങ് ലി ക്വിഡും ചേർത്ത മിശ്രിതത്തിലേക്ക് ഓ രോ ഭാഗങ്ങളും മുക്കി വയ്ക്കാം. അതിനുശേഷം ബോട്ടിൽ ബ്രഷ് ഉപയോഗിച്ച് ഓരോ ഭാഗവും ഉരച്ചു കഴുകാം.

ADVERTISEMENT

ബ്രസ്റ്റ് മിൽക്ക് പമ്പിലെ ചില ഭാ ഗങ്ങളും ഫീഡിങ് ബോട്ടിൽ നിബിളും സാധാരണ ബ്രഷ് ഉപയോഗിച്ചു കഴുകാൻ ബുദ്ധിമുട്ടായിരിക്കും. ഇ തിനായി നേർത്ത ബോട്ടിൽ ബ്രഷുകൾ വാങ്ങാം.

വൃത്തിയാക്കിയശേഷം സാധാ രണ വെള്ളത്തിൽ നന്നായി കഴുകി യെടുക്കാം. സോപ്പിന്റെ അംശം ഒട്ടും തന്നെ അവശേഷിക്കുന്നില്ലെന്ന് ഉ റപ്പുവരുത്തുക. ഈ ഭാഗങ്ങൾ തിള യ്ക്കുന്ന വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തെടുക്കാം.

ADVERTISEMENT

∙ സ്റ്റെറിലൈസ് ചെയ്ത പാത്രങ്ങളും പമ്പും വൃത്തിയുള്ള കോട്ടന്‍ തുണിയിലോ പേപ്പർ ടവ്വലിലോ നിരത്തിവച്ച് ഉണക്കിയെടുക്കാം. ഈ പാത്രങ്ങൾ വൃത്തിയുള്ള എയർ ടൈറ്റ് കണ്ടെയ്നറുകളിൽ ഇട്ടു സൂക്ഷിക്കാം.

English Summary:

Why baby bottles and plates needs a proper hygeine. Baby bottle cleaning is essential for infant hygiene. Sterilize bottles and breast pump parts thoroughly after washing and store them in airtight containers.

ADVERTISEMENT