ചികിത്സിച്ചിട്ടും മാറാതെ നിൽക്കുന്ന കുട്ടികളിലെ ആസ്തമ: പിന്നിൽ ഈ ശീലങ്ങളാകാം: ഡോക്ടർ പറയുന്നു Common Symptoms of Childhood Asthma
 
Mail This Article
കുട്ടികളെ വലയ്ക്കുന്ന ആസ്തമയെക്കുറിച്ചും അതിന്റെ ചികിത്സാ വിധികളെ കുറിച്ചും വിശദമാക്കുകയാണ് ഡോ. വിദ്യ വിമൽ. ആശുപത്രിയിൽ പോയി ചികിത്സ നേടിയിട്ടും ആസ്തമ വിട്ടുമാറാതെ നിൽക്കുന്നതിന്റെ കാരണത്തെക്കുറിച്ചാണ് ഡോ. വിദ്യ വ്യക്തമാക്കുന്നത്. ദൈനം ദിന ജീവിതചര്യകൾ മുതൽ വളർത്തുമൃഗങ്ങളോടുള്ള സമ്പർക്കം വരെ ആസ്തമ ഗുരുതരമാക്കുമെന്ന് ഡോ. വിദ്യ കുറിക്കുന്നു.
വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
എന്റെ കുട്ടിയുടെ ആസ്ത്മ മാറുമോ? നിയന്ത്രിക്കാൻ എന്ത് എല്ലാം ചെയ്യാം?
കുട്ടിക്ക് ശ്വാസം മുട്ടലുണ്ട്. സ്ഥിരമായി ശല്യം ചെയ്യുന്നു. സ്കൂളിൽ പോകുന്ന ദിവസം തന്നെ കുറവാണ്. ആശുപത്രിയിൽ പോയി മരുന്നു കഴിക്കും കുറച്ചു ദിവസം കുഴപ്പമില്ലാതിരിക്കും വീണ്ടും ശ്വാസംമുട്ടലും കളിക്കുമ്പോൾ ബുദ്ധിമുട്ട് രാത്രിയിൽ ചുമയും അങ്ങനെ ആകെ പ്രശ്നമാണ്. ധാരാളം കുട്ടികൾക്ക് ആസ്ത്മ അലർജി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സാധാരണ കുട്ടികളിൽ കാണുന്ന രോഗ ലക്ഷണങ്ങൾ
1. വിട്ടു മാറാത്ത  നിരന്തര ചുമ
 2. ശ്വാസം മുട്ട്
 3. കുറുകൽ
 4. നെഞ്ചിൽ മുറുക്കം /ഭാരം
  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഓരോ കുട്ടികളും വ്യത്യസ്ത രീതിയിൽ ആയിരിക്കും പ്രകടമാവുക. ചിലരിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല മറിച്ച് ചില കുട്ടികൾക്ക് ദിവസേന ചുമയും ശ്വാസംമുട്ടും ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോഴും കളിക്കുവാനും എല്ലാം പ്രയാസം നേരിടും.
വീട്ടിൽ നിയന്ത്രിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാം?
1. വളർത്തു മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക അവയുടെ രോമം അലർജി വഷളാക്കും.
 2. വളർത്തും മൃഗങ്ങൾ പട്ടി പൂച്ച പക്ഷികൾ വീടിന് പുറത്ത് താമസം ഏർപ്പെടുത്തുക വീടിനകത്ത് പ്രവേശിപ്പിക്കാതിരിക്കുക.
 3. വളർത്തു മൃഗങ്ങളെ ആഴ്ചയിൽ രണ്ട് തവണ കുളിപ്പിക്കുക
 4. വീട് ആഴ്ചയിൽ രണ്ടു തവണയെങ്കിലും തുടയ്ക്കുക പൊടി പറക്കാതിരിക്കാൻ വാക്വം ക്ലീനർ ഉപയോഗിച്ച് ശേഷം തുടയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
 5.  വീട്ടിലെ കാർപെറ്റ് vacuum cleaner ഉപയോഗിച്ച് ഇടയ്ക്ക് വൃത്തിയാക്കുക അല്ലെങ്കിൽ കഴുകി നല്ലവണ്ണം സൂര്യപ്രകാശത്തിൽ ഉണക്കി ഉപയോഗിക്കുക.
  6.കിടക്ക വിരി,തലയണ കവറുകൾ, ആഴ്ചയിലൊരിക്കലെങ്കിലും കഴുകി സൂര്യ പ്രകാശത്തിൽ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത് .
 7. കുട്ടികളുടെ soft toys/ തുണി കളിപ്പാട്ടം ഉപയോഗം കുറയ്ക്കുക. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴുകി ഉണക്കി മാത്രം ഉപയോഗിക്കുക.
 8. വീടിനുള്ളിൽ ഈർപ്പമുള്ള സ്ഥലങ്ങൾ പൂപ്പൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
 9. കുട്ടികൾ പെയിന്റ് പെർഫ്യൂം, chalk പൊടി ഉപയോഗം നിയന്ത്രിക്കുക.
 10. വീടിനുള്ളിൽ പുകവലിക്കാർ ഉണ്ടെങ്കിൽ ഉപയോഗം നിർത്തുന്നത് നന്ന് അല്ലെങ്കിൽ വീടിന് പുറത്തു മാത്രം ഉപയോഗിക്കുക.
 2. )ചിലർ കുട്ടിക്ക് തുടങ്ങിയാൽ അഡിക്ഷൻ ആകുമോ? തുടങ്ങിയാൽ പിന്നീട് ഒരിക്കലും നിർത്താൻ ആകില്ലേ?
ഒരിക്കലുമില്ല.കുട്ടിക്ക് നിശ്ചിതകാലയളവിൽ ഉപയോഗിക്കാനാണ് ഡോക്ടർ നിർദ്ദേശിക്കുക. അസുഖം നിയന്ത്രണവിധേയമായാൽ ഡോസ് കുറക്കുകയും സാവധാനം മരുന്ന് കുറച്ച് നിർത്താനും കഴിയാറുണ്ട് മിക്ക കുട്ടികളിലും.
3. Inhaler അല്ലാതെ സിറപ്പുകൾ ഗുളികകൾ ഉപയോഗിച്ചാൽ മതിയാകില്ലേ എങ്ങനെ വ്യത്യാസമാകുന്നു inhaler?
മരുന്ന് വളരെ കുറച്ച് അളവിലാണ് ശ്വാസ നാളികൾക്കുള്ളിൽ മരുന്ന് എത്തിക്കുക. മറിച്ച് ഗുളികകൾരക്തത്തിൽ കലർന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചെല്ലും. അതിനാൽ side effects ഉണ്ടാകും.അതിനാൽ ദീർഘകാലം സുരക്ഷിതമായി അസുഖം നിയന്ത്രിക്കാൻ കഴിയുക inhaler മൂലം മാത്രമാണ്.
 
 
 
 
 
 
 
