Thursday 26 November 2020 12:34 PM IST : By സ്വന്തം ലേഖകൻ

പ്രാതൽ രുചികരമാക്കാൻ മട്ടൺ സ്‌റ്റ്യൂ, ഈസി റെസിപ്പി!

mutt

മട്ടൺ സ്‌റ്റ്യൂ

1.മട്ടൺ – അരക്കിലോ

2.എണ്ണ – മൂന്ന‌ു വലിയ സ്പൂൺ

3.ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – ഒന്നു രണ്ടു ചെറിയ കഷണം

കുരുമുളകു ചതച്ചത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് – ആറ്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

4.മൈദ – കാൽ കപ്പ്

5.ഉപ്പ് – പാകത്തിന്

6.രണ്ടാം പാൽ – അരക്കപ്പ്

ഒന്നാം പാൽ – ഒരു കപ്പ്

7.ഉരുളക്കിഴങ്ങ് – രണ്ട് ഇടത്തരം, ചതുരകഷണങ്ങളാക്കി വേവിച്ചത്

8.കറിവേപ്പില – പാകത്തിന്

മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • മട്ടൺ കഴുകി ചതുരകഷണങ്ങളാക്കി വയ്ക്കുക.

  • ഒരു പ്രഷർകുക്കറിൽ എണ്ണയൊഴിച്ചു മൂന്നാമത്തെ ചേരുവ ചേർത്തു വറുത്ത് കോരി വയ്ക്കുക.

  • ബാക്കി വന്ന എണ്ണയിൽ മൈദ ചേർത്തു ചെറുതീയിൽ വച്ചു തുടരെയിളക്കുക.

  • ഇതിലേക്കു മട്ടൺ കഷണങ്ങളും വറുത്തു മാറ്റി വച്ചിരിക്കുന്ന ചേരുവകളും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക.

  • രണ്ടാം പാൽ ചേർത്തു കുക്കർ അടച്ചുവച്ച് ഇറച്ചി വേവിക്കുക. ഇറച്ചി വെന്തു മൃദുവാകണം.

  • ഇറച്ചി വെന്ത ശേഷം ഉരുളക്കിഴങ്ങും ഒന്നാം പാലും ചേർത്തു ചാറു കുറുക്കി, എട്ടാമത്തെ ചേരുവ ചേർത്ത്, അടുപ്പിൽ നിന്നു വാങ്ങാം. പാലപ്പത്തിനൊപ്പം വിളമ്പാം.