ജീവിതം നിർബന്ധപൂർവം കടത്തിവിട്ട വഴികൾ അപ്പോൾ ശാപമായി േതാന്നിയെങ്കിലും... പിന്നീട് പലർക്കും ഊർജം പകരാനുള്ള ഒരുക്കലായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ സന്തോഷം !’’ നീന ഫെയ്സ്ബുക്കിൽ കുറിച്ചിട്ട വരികൾ. നീനയുെട കഥ അറിഞ്ഞാൽ ഈ വരികളിലെ ഒാരോ വാക്കും അക്ഷരാർഥത്തിൽ ശരിയാണെന്നു മനസ്സിലാകും. റേഡിയോ മാംഗോയിലെ റേഡിയോ േജാക്കി നീനയുെട ജീവിതമാണിത്. രണ്ട് വലിയ അപകടങ്ങൾ, ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിലെ തിരിച്ചടികൾ.. ഇവയെല്ലാം നീനയുെട ആത്മവിശ്വാസത്തിനു മുന്നിൽ നിഷ്പ്രഭമായി. വായനക്കാർക്കായി നീന സ്വന്തം ജീവിതം പറയുന്നു.
നീന = പ്രശ്നം എന്നുവേണമെങ്കിൽ പറയാം. ശരിക്കും ൈഹപ്പർ ആക്ടീവായ, റിബലായ കുട്ടി. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആയിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. വിഷ്വൽ കമ്യൂണിക്കേഷനിൽ പിജി കഴിഞ്ഞ് ഒരു ഡയറക്ടറുെട അസിസ്റ്റന്റ് ആയി േചരാനുള്ള അവസരം ലഭിച്ചു. അതിനിടെയാണ് ഞാനൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ േജായിൻ െചയ്യുന്നത്. ഈ സമയത്താണ് ജീവിതത്തിലെ ആദ്യത്തെ വലിയ അപകടം.
ഒാഫിസിലേക്ക് സ്കൂട്ടറിൽ േപാവുകയായിരുന്നു. എംജി റോഡിൽ സിഗ്നലിൽ കിടന്ന എന്റെ സ്കൂട്ടറിൽ ഒരു കാർ വന്നിടിച്ചു. തലയിടിച്ചാണ് വീണത്. ഒരു െചവി മുറിഞ്ഞു. കൂടാെത ഇടത്തെ കാലിന് ഗുരുതരമായ പരുക്കും. ഒന്നരവർഷത്തോളമാണ് എനിക്കു കിടക്കേണ്ടിവന്നത്. സ്ഥിരമായ അംഗവൈകല്യം സംഭവിക്കാമെന്നും േഡാക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. എല്ലാം െകാണ്ടും തകർന്നു േപാകുന്ന അവസ്ഥ. ആഗ്രഹിച്ച െതാഴിൽ നഷ്ടമായി. കൂടാതെ എണീക്കാൻ േപാലും സാധിക്കാതെ ഒരേ കിടപ്പും. എനിക്ക് ധാർഷ്ഠ്യമുള്ള സ്വഭാവമായിരുന്നു. അതുെകാണ്ടാവണം സുഹൃത്തുക്കൾ കുറവായിരുന്നു. കിടപ്പിലായപ്പോൾ സംസാരിക്കാൻ േപാലും ആരും ഇല്ലാതെ ശരിക്കും ഒറ്റപ്പെട്ടു. എല്ലാ കാര്യങ്ങൾക്കും അമ്മയുെട സഹായം വേണം. ഞാനാണെങ്കിൽ അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ആളേ അല്ലായിരുന്നു. ഇതെല്ലാം ആയപ്പോൾ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. എനിക്കു വിഷം തരുമോ എന്നെല്ലാം അമ്മയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അമ്മ എന്റെ പക്കൽ വന്നിരുന്നു രാമായണം വായിക്കും. പതിെയ ഡിപ്രഷനിൽ നിന്നു ഞാൻ കരകയറാൻ തുടങ്ങി. സ്വയം എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. പിച്ചവയ്ക്കാൻ അമ്മ സഹായിച്ചു.
പയ്യന്റെ ശബ്ദം
ആയിടയ്ക്കാണ് േകരളത്തിൽ സ്വകാര്യ റേഡിയോ സ്റ്റേഷനുകൾ വരുന്നത്. എനിക്ക് അതിൽ േജാലി കിട്ടി. ട്രെയിനിങ്ങിനിടയ്ക്കാണ് അടുത്ത വെല്ലുവിളി. എന്റെ ശബ്ദം 12 വയസ്സുകാരൻ പയ്യന്റേതു േപാലെയാണ്, ജനങ്ങൾ സ്വീകരിക്കാൻ സാധ്യതയില്ല. വേറൊരു കരിയർ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് എന്ന ഉപദേശം ലഭിച്ചു. ഇതു േകട്ട് വീണ്ടും തകർന്നു. എന്നാലും മുന്നോട്ട് േപാകാൻ തന്നെ തീരുമാനിച്ചു.
യേശുദാസ് ലൈവിൽ
12 വർഷം മുൻപ്. ഒരു മേയ് 17, െകാച്ചി. ജീവിതത്തിലെ ആദ്യത്തെ ലൈവ് ഷോ െചയ്ത ദിവസം. സ്റ്റുഡിയോയിൽ പ്രോഗ്രാം െചയ്തുകൊണ്ടിരിക്കുമ്പോൾ പുറത്തുകൂടി ഗാനഗന്ധർവൻ യേശുദാസ് നടന്നുപോകുന്നു. പെട്ടെന്നു അദ്ദേഹം സ്റ്റുഡിയോയിൽ കയറി, ലൈവ് േപാകണം എന്നു പറഞ്ഞു. അങ്ങനെ യേശുദാസിന്റെ അഭിമുഖത്തോടെ എന്റെ അരങ്ങേറ്റം നടന്നു. രണ്ട് വർഷം അവിെട േജാലി െചയ്തു. അതുകഴിഞ്ഞാണ് റേഡിയോ മാംഗോയിൽ േചരുന്നത്. ജീവിതം ഉഷാറായി മുന്നോട്ടു േപാകുന്ന സമയം. പക്ഷെ അഞ്ച് വർഷം മുൻപുള്ള ഒരു ശനിയാഴ്ച!!!
മാവേലിക്കരയിലേക്ക് േപാവുകയായിരുന്നു എന്റെ കാറിൽ മറ്റൊരു വാഹനം എതിർദിശയിൽ നിന്ന് ഇടിച്ചുകയറി. ഭർത്താവായിരുന്നു കാർ ഒാടിച്ചിരുന്നത്. എന്റെ മടിയിൽ കുഞ്ഞും ഉണ്ടായിരുന്നു. ഞങ്ങളെ വണ്ടാനം മെഡിക്കൽ േകാളജിലേക്കു െകാണ്ടുപോയി. എന്റെ മുഖത്തിന്റെ വലതുഭാഗത്തെ ചർമം മുഴുവൻ ഇളകിവന്നു. കൺപോളയും പുരികവും എല്ലാം േപായി. എന്റെ മുഖവും കണ്ണുമെല്ലാം കൂട്ടിത്തുന്നി. അനസ്തീസിയ ഇല്ലാതെയാണ് തുന്നലിട്ടത്. രാത്രി തന്നെ എന്നെ െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴെല്ലാം എനിക്കു േബാധമുണ്ട്. അവിടുത്തെ ശസ്ത്രക്രിയ കഴിഞ്ഞശേഷം ആരും എന്നെ എന്റെ മുഖം കാണിക്കുന്നില്ല. ആശുപത്രിയിൽ കാണാൻ വരുന്നവരുെട മുഖഭാവത്തിൽ നിന്ന് മുഖത്തിന്റെ അവസ്ഥ ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു. ഒരു ദിവസം അമ്മ പുറത്തുപോയ സമയത്ത് അമ്മയുെട ഫോൺ െകാണ്ട് ഞാൻ എന്റെ ഫോട്ടോ എടുത്തു. ആ ഫോട്ടോയിലേക്ക് കുറേ നേരം നോക്കിയിരുന്നു. തലേദിവസം വരെ സുന്ദരിയാണ് എന്ന കോംപ്ലിമെന്റ് േകട്ട മുഖമാണ്. ഞാൻ തളർന്നില്ല എന്നതാണ് സത്യം. ഇനി ഇതാണ് എന്റെ മുഖം എന്ന സത്യം സ്വീകരിച്ചു. പിന്നെ പതിയെ മുഖം ശരിയായി വന്നു.
മുഖത്ത് ഇത്രയും ഗുരുതരമായ അപകടം സംഭവിച്ചിട്ടും കാഴ്ചശക്തിക്കു മാത്രം കുഴപ്പമില്ല. എന്റെ ഇടതുഭാഗത്തെ മേൽചുണ്ട് മൂന്നായി മുറിഞ്ഞുപോയിരുന്നു. ആ ചുണ്ട് കൂട്ടിത്തുന്നിയിരുന്നു. െകാച്ചിയിലെ േഡാക്ടർമാരും ശസ്ത്രക്രിയ െചയ്തു. അതുെകാണ്ട് തന്നെ എനിക്കു ചുണ്ട് അനക്കാനോ ചിരിക്കാനോ പറ്റില്ല. അപ്പോഴാണ് ഞാൻ ചിരിെയ കുറിച്ച് ചിന്തിക്കുന്നത്. പണ്ട് ചിരിക്കുന്നതിൽ സാമാന്യം പിശുക്കിയായിരുന്നു ഞാൻ. അപകടം ഒക്കെ കഴിഞ്ഞ് മനപൂർവം ചിരിക്കാൻ തുടങ്ങി. ചിരിച്ചാണ് ഞാൻ ചുണ്ടിലെ കുറവിനെ മറികടന്നത്. ആറ് മാസത്തോളം കഴിഞ്ഞാണ് തിരികെ േജാലിയിൽ പ്രവേശിപ്പിക്കുന്നത്.
ഞാൻ ഭയങ്കര ടഫ് വ്യക്തിയായിരുന്നു. ഈഗോയുെട െകാടുമുടിേയറി ജീവിച്ച വ്യക്തി. ഇന്നത്തെ ഞാൻ അങ്ങനെയല്ല. വിമർശനങ്ങൾ നല്ല മനസ്സോടെ സ്വീകരിക്കുന്നു. പ്രശ്നങ്ങളുമായി ധാരാളം േപർ വിളിക്കാറുണ്ട്. എല്ലാവരെയും ക്ഷമയോെട കേൾക്കും. എനിക്കു അപകടം സംഭവിച്ചത് നൂറുക്കണക്കിനു വ്യക്തികൾക്ക് ഒരു സുഹൃത്തിനെ നൽകാൻ വേണ്ടിയാണെന്ന് േതാന്നുന്നു. നീന എന്ന ബെസ്റ്റ് ഫ്രണ്ടിനെ...