ADVERTISEMENT

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ  
മുളങ്കുന്നത്തുകാവ്  പഞ്ചായത്ത്പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

ഒരത്യാവശ്യത്തിനായി തൃശൂരിൽ വന്നിട്ട് തിരിച്ചു പോകാനായി രാത്രി എട്ടു മണിക്ക് സ്വരാജ് റൗണ്ടിൽ കുറേേനരം നിന്നിട്ടാണ് കാലിയായ ഒരു ഓട്ടോറിക്ഷ കണ്ടത്. ഒരൽപ്പം നീക്കി നിർത്തിയ വണ്ടിയിൽ ചാടിക്കയറി. ഇറങ്ങേണ്ട സ്ഥലം പറയാൻ തുടങ്ങുമ്പോൾ തന്നെ ഡ്രൈവറുടെ ചോദ്യം;

ADVERTISEMENT

‘മണിയേട്ടന് എവിടെയാ ഇറങ്ങേണ്ടത്?’

ചിരപരിചിതമായ ശബ്ദം കേട്ട് ആളെ സൂക്ഷിച്ചുനോക്കി. അതേ പരിചയക്കാരൻ തന്നെ. ‘രാത്രി ഈ ജോലി പതിവായുള്ളതാണു മണിയേട്ടാ...’ അയാൾ പറഞ്ഞു.ആള് ആരാണെന്നല്ലേ... മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ്് ബൈജു ദേവസി. ആരോഗ്യ സർവകലാശാല ഉദ്യോഗസ്ഥനും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹിയുമായ മണി അയനിക്കൽ എഴുതിയ ഫെയ്സ്ബുക് പോസ്റ്റാണ് മുകളിൽ പറഞ്ഞത്.

ADVERTISEMENT

പകൽ മുഴുവൻ പഞ്ചായത്തിലെ ഭാരിച്ച ജോലികൾ, രാത്രി ഓട്ടോറിക്ഷയുമായി തൃശൂർ ടൗണിൽ. പഞ്ചായത്ത് പ്രസിഡന്റ പാതിരാത്രി വ രെ അവിടെ ഓട്ടോറിക്ഷ ഓടിക്കും. പിറ്റേന്നു രാവിലെ വീണ്ടും പഞ്ചായത്തിലെത്തും.

‘രാഷ്ട്രീയം ഉപജീവനമാർഗമല്ല സേവനമാണ് എന്നു വിശ്വസിക്കുന്ന കെ.ജെ. ൈബജു േദവസി ജേക്കബ്. രാവിലെ മുതൽ നല്ല തിരക്കാണ് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫിസിൽ. പല ആവശ്യങ്ങളുമായി വന്നവർ. സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പിന്നെ പ്രസിഡന്റിനെ കാണാനെത്തിയവർ.

ADVERTISEMENT

പ്രസിഡന്റ് ആരെയും നിരാശപ്പെടുത്തുന്നില്ല. കാരണം പ്രസിഡന്റിനെ എല്ലാവർക്കും വി ശ്വാസമാണ്. അതു ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും.

അപ്പന്റെ വഴിയേ മകനും

തൃശൂർ മുളങ്കുന്നത്തുകാവിനടുത്ത്, അരങ്ങഴിക്കുളം കൊള്ളന്നൂർ വീട്ടിൽ ജേക്കബിന് മരപ്പണിയായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ മരവുമായി മല്ലിടും. അതിനുശേഷം പാർട്ടി പ്രവർത്തനം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇ ന്ത്യാ (മാർക്സിസ്റ്റ്)ന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിലുള്ള പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ ജേക്കബിന് അറിയാമായിരുന്നു. ആ പ്രവർത്തനം കണ്ടാണ് മൂന്നു മക്കളിൽ രണ്ടാമനായ ൈബജു ദേവസിയും പാർട്ടിയോട് അടുക്കുന്നത്.

ജോലി വേറെ, രാഷ്ട്രീയം വേറെ

പത്താം ക്ലാസ് പരീക്ഷയ്ക്കുശേഷം ബൈജു തൃശൂർ ഐടിഐയിൽ നിന്ന് ഇലക്ട്രിക് ആൻഡ് പ്ലമിങ് പരീക്ഷ പാസ്സായി. പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ പ്രാദേശിക നേതൃത്വത്തിലേക്ക് വന്നതിനൊപ്പം തന്നെ നല്ലൊരു സാമൂഹിക പ്രവർത്തകനുമായി. യുവജനവിഭാഗം തൃശൂർ ബ്ലോക് കമ്മിറ്റി അംഗമായി. ജനപ്രീതി പരിഗണിച്ച പാർട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശിച്ചു. അങ്ങനെ 2010–ൽ പഞ്ചായത്ത് മെംബറായി.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി എങ്കിലും ജീവിക്കാൻ ജോലിയെടുക്കണമെന്ന കാര്യത്തിൽ ബൈജുവിന് അഭിപ്രായം വ്യത്യാസമുണ്ടായിരുന്നില്ല. പ്ലംബറും ഇലക്ട്രീഷ്യനുമായുള്ള ജോലി തുടർന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും ഏറ്റെടുത്ത ജോ ലികൾ കൃത്യസമയത്തു തീർത്തു.

2013–ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ പകരക്കാരനായി പാർട്ടി തിരഞ്ഞെടുത്തത് ൈബജുവിനെയായിരുന്നു. അങ്ങനെ തുടക്കത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റാകാനുള്ള യോഗം ബൈജുവിന് ഉണ്ടായി. രണ്ടു വർഷം ന ന്നായി പഞ്ചായത്ത് ഭരിക്കുകയും ചെയ്തു.

പാർട്ടിയോടു വിട

ഇതിനിടയിലാണ് ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ബൈജുവിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.

‘രാഷ്ട്രീയമല്ലേ... എന്തും എപ്പോഴും സംഭവിക്കാം. എ ന്റെ ജീവിതത്തിലും അതു സംഭവിച്ചു. പാർട്ടിയിൽ നിന്നു പുറത്തുപോകേണ്ടിവന്നു. പൊതുപ്രവർത്തനമല്ലേ നൂറു കാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയും.’ ബൈജു പറയുന്നു.

സ്വന്തം പാർട്ടിക്കാരും പ്രതിപക്ഷവും രണ്ടു വശങ്ങളി ൽനിന്ന് എതിർത്തിട്ടും സ്വതന്ത്രനായി നിന്നു തിരൂർ കിഴക്കേ അങ്ങാടി വാർഡിൽ നിന്നു ബൈജു ദേവസി ജയിച്ചു. അത് ബൈജുവിൽ നാട്ടുകാർ അർപ്പിച്ച വിശ്വാസം കൊണ്ടായിരുന്നു.

എന്നുമാത്രമല്ല ഇടതുപക്ഷവും വലതുപക്ഷവും പഞ്ചായത്തിൽ തുല്യശക്തികളായപ്പോൾ ൈബജുവിന് ഭാഗ്യം തുണയായി. വലതുപക്ഷം ബൈജുവിന് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു. അങ്ങനെയാണ് രണ്ടാമതും ൈബജു മുളങ്കുന്നത്തുകാവിന്റെ പ്രസിഡന്റാകുന്നത്. ‘‘സ്വന്തം ഓട്ടോറിക്ഷയുള്ളതുകൊണ്ട് പഞ്ചായത്തിന്റെ പരിപാടികൾക്ക് സമയത്ത് ഓടിയെത്താൻ സാധിക്കും. മ റ്റൊരു സൗകര്യം രാത്രിയും ചെയ്യാൻ പറ്റുന്ന ജോലിയാണല്ലോ ഇത്. പാതിരാത്രി വരെ ഓടിയിട്ടു വീട്ടിലെത്താം. പിറ്റേന്നു രാവിലെ പഞ്ചായത്തിലെത്താം. ഉറക്കക്ഷീണവുമില്ല.’’ ബൈജു പറയുന്നു.

devassy-2
സിമി, നോയൽ, ബൈജു, നിയ

സഹോദരനൊപ്പമാണ് ൈബജുവും കുടുംബവും താമസിക്കുന്നത്. ഭാര്യ സിമി വീട്ടമ്മയാണ്. ഈ ദമ്പതികൾക്ക് രണ്ടു മക്കൾ നിയ ജേക്കബ്ബും നോയൽ ജേക്കബും. നിയ നാലാംക്ലാസിൽ പഠിക്കുന്നു. നോയലിന് ഒന്നരവയസ്സ്.

പ്രധാനമന്ത്രിയുടെ സ്വയംതൊഴിൽ പദ്ധതി പ്രകാരമാണ് ൈബജു ഓട്ടോറിക്ഷ വാങ്ങിയത്. ‘35 ശതമാനം സ ബ്സിഡിയുണ്ട്. സ്വയംതൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്കു നല്ലൊരു പദ്ധതിയാണിത്.’ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉപദേശം.

‘‘ഞങ്ങളുടെ പഞ്ചായത്തിൽ തന്നെ മറ്റൊരു അംഗമുണ്ട് സുധാകരൻ. അദ്ദേഹവും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ജോലിെയടുത്തു ജീവിക്കുന്ന പൊതുപ്രവർത്തകരാണു കൂടുതലും എന്നു വിശ്വസിക്കാനാണു എനിക്ക് ഇഷ്ടം. അങ്ങനെ അല്ലാത്തവരും ഉണ്ടാവാം.’’ താൻ മഹത്തായ എന്തോ ചെയ്യുന്നു എന്നു വിശ്വസിക്കാത്ത ബൈജുവിന്റെ വാക്കുകൾ.

െമഡിക്കൽ കോളജ്, ഫൂഡ് കോർപ്പറേഷൻ ഓഫ് ഇ ന്ത്യ ഗോഡൗൺ, കില, റെയിൽവേ സ്റ്റേഷൻ, പൂമല ഡാം പീച്ചി കനാൽ അങ്ങനെ ധാരാളം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അതിരിടുന്ന പഞ്ചായത്താണ് മുളങ്കുന്നത്തുകാവ്. മലയോര മേഖലയും ഉൾപ്പെടുന്നു.

മനസ്സിൽ പതിഞ്ഞ വഴികൾ

തൃശൂർ വളരെ പ്രത്യേകതകൾ ഉള്ള നഗരമാണ്. ഒരുപാട് ഊടുവഴികൾ ഉണ്ട്. അത് അറിയുന്നവർക്കേ ഈ നഗരത്തിൽ നന്നായി ഓട്ടോറിക്ഷ ഓടിക്കാൻ കഴിയു. ഗൂഗിൾ മാപ് ഒന്നും ആവശ്യമില്ല. മനസ്സിൽ പതിഞ്ഞ വഴികളല്ലേ എല്ലാം.

തൃശൂർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർ എന്നു പറയുമ്പോൾ സ്വാഭാവികമായും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; ‘സുരേഷ് ഗോപി എപ്പോഴെങ്കിലും ഈ ഓട്ടോറിക്ഷയ്ക്കു കൈ കാണിച്ചിട്ടുണ്ടോ?

‘‘ഇല്ല. അതിനുള്ള അവസരം ഉണ്ടായിട്ടില്ല. പക്ഷേ, പ ഞ്ചായത്തിന്റെ ഒന്നുരണ്ട് പരിപാടികൾക്കു വേണ്ടി ഞാ ൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോൾ നമ്മൾ പഞ്ചായത്ത് പ്രസിഡന്റാണല്ലോ? ഓട്ടോ ഡൈവർ അല്ലല്ലോ?’’

കെ.എൽ– 08 സി. സി. 3203 –ാം നമ്പർ ഓട്ടോറിക്ഷ തൃശൂർ ടൗണിൽ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ഈ ഓട്ടോറിക്ഷയും കൊണ്ടാണ് ബൈജു ദേവസി മുളങ്കുന്നത്തുകാവിനെ എടുത്തത്.

ADVERTISEMENT