ഇന്ന് ലോക അധ്യാപകദിനം
കുഞ്ഞുമനസ്സുകൾക്ക് വെളിച്ചവും ജ്ഞാനവുമാണ് ഗുരുക്കന്മാർ. ഗുരുവിനെ ദൈവമായി കാണാൻ കുട്ടികളോട് നാം പറയാറുണ്ട്. എന്നാൽ ഈ അധ്യാപകദിനത്തിൽ അധ്യാപകർ പുലർത്തേണ്ട മനോഭാവത്തെക്കുറിച്ചും കുഞ്ഞു മനസ്സുകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റും തിരുവനന്തപുരം ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. നിർമല. ഉപദേശങ്ങളേക്കാൾ കുഞ്ഞുങ്ങൾക്ക് പ്രിയപ്പെടുന്നത് സ്നേഹമുള്ള ടീച്ചർമാരുടെ പാഠഭാഗങ്ങളാണ്. സ്നേഹത്തോടെ പകർന്നു നൽകുന്ന പാഠഭാഗങ്ങൾ അവരൊരിക്കലും മറക്കുകയില്ല. കുഞ്ഞുങ്ങൾ ബുദ്ധിവികാസത്തിന്റെ കാര്യത്തിൽ പലതട്ടിലാകും. ഇതെല്ലാം അധ്യാപകർ ശ്രദ്ധിക്കണം എന്നും ഡോക്ടർ പറയുന്നു.
വിഡിയോ കാണാം