സ്വന്തം രാജ്യത്ത് അനുവദനീയമല്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനായി പുരുഷനും സ്ത്രീയും ഒറ്റയ്ക്കു യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി. ‘ബാച്‌ലർ ലൈഫ്’ ആഘോഷിക്കാൻ മാത്രമായി യാത്ര നടത്തുന്ന ടൂറിസ്റ്റുകളെ ആസ്പദമാക്കിയാണു സർവേ നടത്തിയത്. ആണും പെണ്ണും ഒറ്റയ്ക്ക് ‘ആഘോഷിക്കാൻ’ തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ തായ്‌ലൻഡ്, ഗാംബിയ. പുരുഷന്മാർ തായ്‌ലൻഡിലെ പട്ടായയിലേക്ക്, സ്ത്രീകൾ കെനിയയിലെ ഗാംബിയയിലേക്ക്. സെക്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളാണ് രണ്ടും. പട്ടായയിൽ ആണുങ്ങൾ ആസ്വദിക്കുന്ന ‘അൺലിമിറ്റഡ് ഫൺ’ ഗാംബിയ നഗരത്തിൽ പെണ്ണുങ്ങൾക്കു ലഭിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ‘താൽക്കാലികമായതും ദീർഘകാലം നിലനിർത്താവുന്നതുമായ റിലേഷൻഷിപ്പ്’ – ഇരു രാജ്യങ്ങളിലും യുവതീ–യുവാക്കൾ പരസ്യം ചെയ്യുന്നത് ഇങ്ങനെ.
കോവിഡ് 19 ടൂറിസം മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടിയിൽ ഗുരുതരമായ പരുക്കേറ്റ രാജ്യമാണു തായ്‌ലൻഡ്. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ അൻപതു ശതമാനം ടൂറിസം മേഖലയിൽ നിന്നാണ്. സെക്സ് ടൂറിസം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും പട്ടായ, ഫുക്കറ്റ്, പഠോങ് ഐലന്റുകളിലെ ലൈംഗിക തൊഴിലാളികൾ, സെക്സ് ഡാൻസ്, മസാജ് പാർലർ, ഡാൻസ് ബാറുകൾ എന്നിവയാണ് തായ്‌ലൻഡിലെ വിനോദസഞ്ചാരത്തിന്റെ പ്രധാന വിഭാഗം. ഈ സ്ഥലങ്ങളിൽ സന്ദർശകരിലേറെയും പുരുഷന്മാരാണ്.
സ്ത്രീകൾക്ക് ഇതേ സാഹചര്യമൊരുക്കുന്ന ടൂറിസം കേന്ദ്രമാണു വെസ്റ്റ് ആഫ്രിക്കയിലെ ഗാംബിയ. തായ്‌ലൻഡിൽ സ്ത്രീകളെങ്കിൽ ഗാംബിയയിൽ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത്. ‘ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ വഴിയരികിൽ കാണാം. ആഫ്രിക്കൻ യുവക്കളുടെ സൗഹൃദത്തിനായി ലക്ഷത്തിലേറെ വിദേശ വനിതകൾ ഓരോ വർഷവും ഗാംബിയയിൽ എത്തുന്നു.
ഡൊമിനിക്കൻ റിപ്പബ്ലിക്, ആംസ്റ്റർഡാം, സ്പെയിൻ, നെതർലാൻഡ്സ്, ബ്രസീൽ, ഫിലിപ്പീൻസ് എന്നിവയാണ് സെക്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മറ്റു രാജ്യങ്ങൾ.
കരീബിയൻ ദ്വീപസമൂഹത്തിൽ ടൂറിസത്തിനു പ്രശസ്തമാണു ഡൊമിനിക്കൻ റിപ്പബ്ലിക്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവിടെ പ്രധാന ടൂറിസ്റ്റുകൾ. സർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തു പതിനായിരം ലൈംഗിക തൊഴിലാളികളുണ്ട്. ബാർബഡോസ്, ക്യൂബ, ജമൈക്ക എന്നീ രാജ്യങ്ങളുമായി സെക്സ് ടൂറിസത്തിൽ മത്സരിക്കുന്ന സ്ഥലമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്.
നെതർലാൻഡ്സിൽ സെക്സ് ടൂറിസം നിയമപരമായി അംഗീകൃതമാണ്. സെക്സ് ടൂറിസത്തിന്റെ ഹബ്ബ് ആയി അറിയപ്പെടുന്നത് ആംസ്റ്റർഡാം നഗരമാണ്. കടകളുടെ ചുമരിലും ബസ് േസ്റ്റാപ്പിലും യുവതികൾ സ്വന്തം ഫോട്ടോയും ഫോൺ നമ്പരും പരസ്യം ചെയ്യുന്നു. സ്റ്റാഗ് ഹോളിഡേ, സെക്സ് ഡാൻസ്, ഡാൻസ് പാർട്ടി എന്നിവയാണ് വിദേശികളെ ആകർഷിക്കുന്ന പരിപാടികൾ.
സ്പെയിനിന്റെ ടൂറിസം മേഖലയുടെ ‘ഷാഡോ’ എന്നാണു സെക്സ് ടൂറിസം അറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ താൽപര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതെല്ലാം ലഭ്യമെന്നു ടൂറിസം ഏജന്റുമാർ പരസ്യം ചെയ്യുന്നു. റെഡ് ലൈറ്റ് ഡിസ്ട്രിക്ട് (ചുവന്ന തെരുവ്) എന്നാണു ഇത്തരം കേന്ദ്രങ്ങൾ അറിയപ്പെടുന്നത്. മാഡ്രിഡ്, ഇബിസ, ബാർലസലോണ നഗരങ്ങളിൽ ചുവന്ന തെരുവുകളുണ്ട്.
ഫുട്ബോളിന്റെ പ്രശസ്തിയിൽ ലോകത്തെ ആകർഷിക്കുന്ന ബ്രസീൽ സെക്സ് ടൂറിസം നിരുത്സാഹപ്പെടുത്തുന്ന രാജ്യമാണ്. പക്ഷേ, കഴിഞ്ഞ അൻപതു വർഷത്തിനിടെ ലോകത്ത് ഏറ്റവുമധികം സെക്സ് ടൂറിസം വികസിച്ചതു ബ്രസീലിലാണ്. റിയോ ഡി ജനീറോ, ഫോർടലെസ നഗരങ്ങൾ റെഡ് ലൈറ്റ് സിറ്റിയെന്ന് അറിയപ്പെട്ടു.
ഫിലിപ്പീൻസിലെ മനിലയിലുള്ള ഒലോങാപോ, ഏയ്ഞ്ചലസ് നഗരങ്ങളിലെ മസാജ് പാർലറുകൾ സെക്സ് ടൂറിസത്തിനു കുപ്രസിദ്ധിയാർജിച്ചു. സെക്സ് ടൂറിസം അംഗീകൃതമല്ലെങ്കിലും ലോകത്ത് ഏറ്റവുമധികം ലൈംഗിക തൊഴിലാളികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു ഫിലിപ്പീൻസ്