Tuesday 29 November 2022 12:07 PM IST

‘എന്റെ സങ്കൽപ്പത്തിലുള്ള സിനിമ പ്രായോഗികമാകില്ല എന്നു മനസ്സിലായി’: പി.എഫ് മാത്യൂസ് പറയുന്നു: വിഡിയോ അഭിമുഖം: ഭാഗം–1

V.G. Nakul

Senior Content Editor, Vanitha Online

pf-2

മലയാളത്തിന്റെ പ്രിയസാഹിത്യകാരനും തിരക്കഥാകൃത്തുമാണ് പി.എഫ് മാത്യൂസ്. എക്കാലവും തന്റെതായ രചനാവഴികളിലൂടെ വേറിട്ട സഞ്ചാരങ്ങൾ ശീലമാക്കിയ അദ്ദേഹത്തിന്റെ ആദ്യ നോവൽ ‘ചാവുനിലം’ മലയാളത്തിലെ നോവൽ ഭാവുകത്വങ്ങളെ പുതുക്കിപ്പണിത രചനകളിൽ ഒന്നാണ്.

‘ഇരുട്ടിൽ ഒരു പുണ്യാളൻ’, കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ ‘അടിയാളപ്രേതം’, ‘കടലിന്റെ മണം’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. ഒപ്പം ഏഴോളം കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

പുത്രൻ, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരൻ എന്നിവയാണ് പി.എഫ് മാത്യൂസ് തിരക്കഥയെഴുതിയ സിനിമകൾ. ഇതില്‍ ഈ.മ.യൗ അന്താരാഷ്ട്ര തലത്തിലുൾപ്പടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തന്റെ സാഹിത്യ– സിനിമാ ജീവിതത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ‘വനിത ഓൺലൈനോട് സംസാരിക്കുന്നു’.

ഭാഗം – 2