ആരാണ് മലയാളികൾക്ക് മമ്മൂട്ടി ? കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഓരോ മലയാളിയുടെയും ജീവിതത്തിൽ മമ്മൂട്ടിയെന്ന നടനും വ്യക്തിയും ചെലുത്തിയ സ്വാധീനം ചെറുതല്ല. എക്കാലവും ഒരു വല്യേട്ടനോടുള്ള ആദരവും സ്നേഹവുമാണ് തൊണ്ണൂറുകൾക്കു ശേഷം വന്ന യുവത്വം മമ്മൂട്ടിക്കു നൽകിയത്. അതിപ്പോഴും തലമുറകൾ കടന്ന് തീവ്രത ചോരാതെ തുടരുകയുമാണല്ലോ. മാധവേട്ടനായും, രാഘവൻ മാഷായും, പപ്പയുടെ സ്വന്തം അപ്പൂസായും, പൊന്തൻമാടയായും. ചന്തുവായും, ഭാസ്കര പട്ടേലരായും, അച്ചൂട്ടിയായും, അലക്സാണ്ടറായും, ഹിറ്റ്ലർ മാധവൻ കുട്ടിയായും, അംബേദ്കറായും, ബഷീറായും, ഡാനിയായും, വാറുണ്ണിയായും, ബെൻ നരേന്ദ്രനായും, ബിലാലായും, അഹമ്മദ് ഹാജിയായും, അമുദനായും തുടരുന്ന എത്രയെത്ര വേഷപ്പകർച്ചകൾ. അപ്പോഴൊക്കെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളി യുവത്വത്തിന്റെ ഫാഷൻ ഐക്കൺ മമ്മൂട്ടിയാണ്. ഒപ്പം നടന്നവർക്കും പിന്നാലെ വന്നവർക്കും ഏറ്റവും പുതിയ ചെറുപ്പക്കാർക്കും ഇക്കാര്യത്തിൽ അദ്ദേഹം മാതൃകയാണ്. ഇപ്പോഴും മമ്മൂക്ക പങ്കുവയ്ക്കുന്ന തന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. മമ്മൂക്കയുടെ ഇപ്പോഴത്തെ പല സ്റ്റൈലിലുള്ള ലുക്കുകൾ ഫാഷൻ പ്രേമികൾക്ക് പരിചിതമാണ്. എന്നാല്‍ തൊണ്ണൂറുകളിലെ, സ്റ്റൈലൻ ലുക്കിലുള്ള മമ്മൂക്കയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ബഹുഭൂരിപക്ഷത്തിനും പുതുമയായിരിക്കും. ‘വനിത’യുടെ പഴയൊരു ഫാഷന്‍ ഷൂട്ടിൽ, അക്കാലത്തെ അപ്ഡേറ്റഡ് ലുക്കിൽ മമ്മൂക്കയെത്തിയപ്പോൾ വായനക്കാർക്ക് കിട്ടിയത് പുതുമയുള്ള ഒരു കാഴ്ചാനുഭവമായിരുന്നു.
ചിത്രം –1

നിയോൺ റൗണ്ട് കോളർ ബേസിക് ടി ഷർട്ടിനൊപ്പം കൗ ബോയ് പാന്റും സ്നേക്ക് പ്രിന്റുള്ള ലെതർ ബൂട്ട്സും.
ചിത്രം – 2

വൈറ്റ് ലൂസ് ഫിറ്റഡ് ഷർട്ടിനൊപ്പം സ്ട്രൈപ്പ്സ് ഫോർമൽ പാന്റും ബ്ലാക്ക് ലെതർ ലോഫേർസും.
ചിത്രം – 3

ബ്ലാക്ക് ലൂസ് ഫിറ്റഡ് ഡിസൈനർ ഷർട്ടിനൊപ്പം ബ്ലാക്ക് പാന്റും ബ്ലൂ സോക്സും ലോഫേർസും.
ചിത്രം – 4

കോഡ് ലുക്ക്. വൈറ്റ് സ്യൂട്ടിനൊപ്പം വൈറ്റ് ഷൂസ്.
ചിത്രം – 5

പ്രിന്റഡ് ഷർട്ടിനൊപ്പം ആസിഡ് വാഷ്ഡ് ഡെനിം പാന്റും ആംഗിൾ ലെങ്ത് സ്നിക്കേഴ്സ്.
ചിത്രം – 6

മൾട്ടി പ്രിന്റഡ് ഫാബ്രിക് പാച്ച് തുന്നിച്ചേർത്ത ഡെനിം ഷർട്ട്.