Saturday 06 June 2020 03:40 PM IST : By Ratheesh R. Menon

നീളുന്ന സംസാരത്തിനിടയിൽ ഉമിനീര്‍ പറ്റിപ്പിടിക്കാൻ സാധ്യത; ഫോൺ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ratheesh-rrr-mm

കൊറോണ തടയാന്‍ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും  അറിയാം. എന്നാൽ നമ്മുടെ സന്തത സഹചാരികളായ  ഡിവൈസുകളുടെ  കാര്യത്തിൽ എങ്ങനെ സുരക്ഷിതത്വം പാലിക്കണം എന്ന് പലർക്കും അറിയില്ല. കൊറോണ കാലത്ത് മൊബൈല്‍ ഫോണും ലാപ് ടോപ്പും എല്ലാം അണുവാഹകരാകാന്‍ സാധ്യത ഉള്ളവയാണ്.

ഫോണ്‍ സംഭാഷണത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ ചുണ്ടോട് ചേര്‍ത്ത് കാമുകിക്കും കാമുകനുമൊക്കെ ചുംബനം  നല്‍കുന്നവരാണ് പലരും. പരിധിയലധികം നീളുന്ന സംസാരത്തിനിടയിൽ  ഫോണില്‍ ഉമിനീര്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെയേറെയാണ്. അപ്പോള്‍ തീര്‍ച്ചയായും മൊബൈല്‍ ഫോണും നമുക്ക് കൊറോണ അല്ലെങ്കില്‍ വൈറസ് മൂലമുള്ള മറ്റു അസുഖങ്ങള്‍ പകരാന്‍  കാരണക്കാരനായേക്കാം. അങ്ങനെയെങ്കിൽ എന്താണു പരിഹാരം ?

സാംസങ്  അവരുടെ മൊബൈല്‍ ഫോണുകള്‍ ഫ്രീ ആയി അണുവിമുക്തമാക്കി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ മറ്റു കമ്പനികളും തയാറായേക്കും. എന്നാല്‍ അതിനു മുന്‍പ് നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

നമ്മുടെ മൊബൈല്‍ ഫോണ്‍ മറ്റുള്ളവര്‍ക്ക് വിഡിയോ കാണാനോ കോള്‍ വിളിക്കാനോ നല്‍കാതിരിക്കുക. ഒപ്പം നമ്മളും മറ്റുള്ളവരുടെ ഫോണ്‍ താല്‍ക്കാലികമായി പോലും ഉപയോഗിക്കുന്നത് ഒഴിവാക്കുക. അതേ പോലെ തന്നെ മറ്റുള്ളവരുടെ ലാപ് ടോപ്പോ അവരുടെ ഇയര്‍ഫോണുകളോ ഇന്റര്‍നെറ്റ് കഫേയിലെ കംപ്യൂട്ടറോ പബ്ലിക് കിയോസ്കുകളോ ഒക്കെ ഉപയോഗിക്കുന്നത്  കുറച്ചു നാളത്തേക്കെങ്കിലും  ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ നിശ്ചിത തരത്തിലുള്ള ഗ്ലൗസ് ഉപയോഗിച്ച് അവ ഉപയോഗിക്കാം

ഫോണ്‍ ഉപയോഗിക്കുമ്പോൾ കഴിവതും ഇയര്‍ഫോണും ബ്ലൂടൂത്ത് ഡിവൈസുകളും വേണം. അപ്പോൾ ഫോണിലേക്ക് ഉമിനീര്‍ ശകലങ്ങള്‍ തെറിക്കുന്നത് ഒഴിവാക്കാം.

ഫോണ്‍ അലക്ഷ്യമായി എവിടെയെങ്കിലും കൊണ്ടു വ യ്ക്കുന്ന ശീലം ഒഴിവാക്കി പോക്കറ്റിലോ മറ്റോ വയ്ക്കാം.  പ ക്ഷേ, അതേ പോക്കറ്റില്‍ തൂവാല സൂക്ഷിക്കാതെ ഇരിക്കുന്നത് നന്നായിരിക്കും.

ഫോൺ ക്ലീൻ ചെയ്യുമ്പോൾ

70 ശതമാനം ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ലായനി ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ നമുക്ക് അണുവിമുക്തമാക്കാം ഓണ്‍ലൈന്‍ ഷോപ്പുകളില്‍ അത് വാങ്ങാന്‍ ലഭിക്കുന്നുണ്ട്. ഫോണ്‍ സ്വിച്ച്   ഓഫാക്കി, ചാര്‍ജറില്‍  നിന്നു ഡിസ്കണക്റ്റ് ചെയ്തിട്ട് വേണം ഇവ  ചെയ്യാന്‍. ഫോണിലെ ഇ യര്‍ ഫോണ്‍ പോർട്ടുകളും ചാര്‍ജർ കണക്റ്റ് ചെയ്യുന്ന ഭാഗവും ഒക്കെ നനയാതെ സൂക്ഷിക്കണം. ഐഫോണ്‍ 11 ഒക്കെ ആണെങ്കില്‍ വാട്ടര്‍ റസിസ്റ്റന്റ് ആയതിനാല്‍ കുറേ കൂടി ഈ സിയായി ക്ലീന്‍ ചെയ്യാം  

കണ്ണടയോടൊപ്പം ഒക്കെ ലഭിക്കുന്ന തുണി കണ്ടിട്ടുണ്ടാകുമല്ലോ, മൈക്രോ ഫൈബര്‍ ആണത്. ക്ലീന്‍ ചെയ്യാന്‍ അവ ഉപയോഗിക്കുന്നതാകും മൊബൈലിനു നല്ലത്. അല്ലെങ്കില്‍ സ്ക്രാച് വീണേക്കാം. ലാപ്ടോപ് ക്ലീന്‍ ചെയ്യാന്‍ ടിഷ്യൂ പേപ്പര്‍ അത്തരം ലായനിയില്‍ മുക്കി ഉപയോഗിക്കാം. ഇയര്‍ഫോണുകളും ചാർജർ കേബിളും എല്ലാം ലായനി ഉപയോഗിച്ച് ക്ലീന്‍ ചെയ്ത് ഉപയോഗിക്കുക.ഏതെങ്കിലും തരത്തിലുള്ള അണുനാശിനിയോ തിന്നറോ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ടച്ച് സ്ക്രീനിന്റെ തെളിച്ചം മങ്ങാനും ടച്ച് എഫിഷ്യന്‍സി കുറയാനും ചിലപ്പോൾ ഇവ കാരണമായേക്കാം

Mobile Sanitizer എന്നു സേര്‍ച്ച് ചെയ്താല്‍ അത്തരത്തിലുള്ളവ നമുക്ക് വാങ്ങാന്‍ കിട്ടും. മൊബൈല്‍ സ്റ്റെറിലൈസര്‍ എന്നു പറയുന്ന ഡിവൈസുകളും ഫോണ്‍ ക്ലീന്‍ ചെയ്യാൻ ലഭ്യമാണെങ്കിലും നല്ല വിലയാണവയ്ക്ക്.

ഫോണ്‍ മാത്രമല്ല അതിനോടൊപ്പമുള്ള ബാക്ക് കേസും ലെതര്‍ കേസും എല്ലാം ക്ലീന്‍ ചെയ്യാൻ മറക്കരുത്.