Tuesday 08 June 2021 04:59 PM IST : By സ്വന്തം ലേഖകൻ

പാഞ്ഞു വരുന്ന വെടിയുണ്ട പിടിച്ചു നിർത്താനാകുമോ?; കേരളാ പൊലീസിൻറെ 'പോൾ ആപ്പ്' പരസ്യചിത്രം വൈറൽ

pol-app-addd

പൊലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴിൽ കൊണ്ടുവരുന്നതാണ് പോള്‍ ആപ്പ്. 'പോൾ ആപ്പി'ന്റെ  പരസ്യചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെടിയുണ്ടയേക്കാൾ വേഗത്തിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വിഡിയോയിൽ കാണാൻ കഴിയുക.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ച പോൾ- ആപ്പ് രാജ്യത്തെ ഏറ്റവും പ്രചാരമുളള പൊലീസ് ആപ്പാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പൊലീസിന്റെ മുപ്പതോളം സേവനങ്ങള്‍ ഈ ആപ്പ് മുഖേന ലഭിക്കും. നിലവില്‍ പോൾ-ആപ്പിന് മൂന്ന് ലക്ഷത്തിലധികം  ഉപയോക്താക്കളുണ്ട്.

മാസങ്ങൾക്ക് മുൻപ് കോവിഡ് അടിയന്തരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിനും പോൾ-ആപ്പില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗപ്പെടുത്തുന്നത്. കാവലിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു പുതിയ മാറ്റങ്ങൾ.