Saturday 13 May 2023 03:45 PM IST : By രതീഷ് ആർ. മേനോൻ, ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ

സൂക്ഷിക്കുക റിക്കോർഡിങ് ഓൺ! ഫോണിൽ ആരുമറിയാതെ വിഡിയോ റെക്കോർഡ് ചെയ്യും ആപ്ലിക്കേഷന്‍, അറിയാം

appbhyrdt6

ചില അനീതികൾ കാണുമ്പോൾ അതു ലോകത്തെ അറിയിക്കണമെന്നു തോന്നും. പക്ഷേ, രഹസ്യമായി പോലും മൊബൈൽ ക്യാമറ ഒാണാക്കാനുള്ള ധൈര്യം തോന്നണമെന്നില്ല. രഹസ്യമായി വിഡിയോ റിക്കോർഡിങ് ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷനെക്കുറിച്ചാണു പറയുന്നത്. അതിനു മുൻപു മറ്റൊരു കാര്യം കൂടി പറയാം.

എല്ലാ ടെക്നോളജിയും ഗുണകരമായും ദോഷകരമായും ഉപയോഗിക്കാം. അതുകൊണ്ട് അധാർമിക ചിന്തയോടെ ടെക്നോളജിയെ സമീപിക്കരുതെന്ന് ഓർമിപ്പിക്കുന്നു. ഇനി ഇ ങ്ങനെ ദൃശ്യങ്ങൾ പകർത്തുന്നതിലുള്ള നിയമപരമായ മുന്നറിയിപ്പ്. ‘മറ്റൊരാളിന്റെ അറിവോ അനുവാദമോ ഇല്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് ഐടി നിയമപ്രകാരം ശിക്ഷാർഹമാണ്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വച്ചു വിഡിയോ പകർത്തുന്നതും കുറ്റകരമാണ്.’

പിന്നീട് ബുദ്ധിമുട്ടുണ്ടാകുമോ എന്ന ഭയത്താല്‍ ആരെങ്കിലും കൈക്കൂലി കൊടുക്കുന്നതു കണ്ടാല്‍ പോലും നമ്മളിൽ പലരും അതു മൈൻഡ് ചെയ്യാറില്ല. ആരുമറിയാതെ, ഫോണ്‍ പരിശോധിച്ചു നോക്കിയാൽ പോലും ക്യാമറയില്‍ റിക്കോർഡ് ചെയ്യുകയാണെന്നു പോലും വെളിപ്പെടാതെ വിഡിയോ റെക്കോർഡ് ചെയ്യാം, ഈ ആപ്ലിക്കേഷന്റെ പേരാണു ഹിഡ ൻ ക്യാമറ (hidden camera).

പ്രവർത്തനം എങ്ങനെ?

ഗൂഗിൾ പ്ലേസ്റ്റോറില്‍ നിന്നും ഹിഡന്‍ ഐ (Hidden eye) എന്ന ആപ്ലിക്കേഷന്‍ [https://play.google.com/store/apps/details?id=com.asm.hiddencamera] ഫോണിൽ ഡൗൺലോഡ് ചെയ്ത് ഇ ന്‍സ്റ്റാള്‍ ചെയ്യുക.  പെര്‍മിഷൻസ് എല്ലാം  നല്‍കിയാല്‍ മാത്രമേ ഈ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാനാകൂ. അതിനു ശേഷം ആപ്ലിക്കേഷന്റെ ഹോം സ്ക്രീനിലെ ഗിയര്‍ (Gear) ചിഹ്നത്തില്‍ അമര്‍ത്തുക. അപ്പോൾ വരുന്ന ഓപ്ഷനുകളില്‍ വിഡിയോ റെസലൂഷന്‍ (Video Resolution) ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ക്വാളിറ്റി സെലക്റ്റ്  ചെയ്യാം.

ഇനി ആപ്ലിക്കേഷൻ ഹോമിലെ (Home) സ്റ്റാര്‍ട്ട് ബട്ടൻ അ മര്‍ത്തുക. അപ്പോള്‍ ഫോണിലെ ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കാണിച്ചു കൊണ്ട് ഡ്രോ ഓവര്‍ പെര്‍മിഷന്‍ (Draw over permission) കൂടി അലോ (Allow) ചെയ്യാന്‍ ആവശ്യപ്പെടും. ആ ലിസ്റ്റില്‍ നിന്നു ഹിഡന്‍ ഐ എന്നതു സെലക്റ്റ് ചെയ്തു പെര്‍മിഷന്‍ അലോ (Allow permission) ചെയ്യുക. ഫ്രണ്ട് ക്യാമറയാണോ ബാക് ക്യാമറയാണോ പ്രവർത്തിപ്പിക്കേണ്ടതെന്നും സെലക്റ്റ് ചെയ്യാനാകും.

hiddeneye323445

ഗാലറിയിലും കാണില്ല

ഇത്രയും ചെയ്താല്‍ ആപ്  ഉപയോഗിക്കാൻ റെഡിയായി. ഇ നി റിക്കോർഡ് ചെയ്യേണ്ട സമയത്ത് ആപ് ഓപ്പണാക്കി സ്റ്റാര്‍ട്ട് (Start) അമര്‍ത്തൂ, ആ നിമിഷം മുതൽ വിഡിയോ റിക്കോർഡിങ് ആരംഭിക്കും. വീണ്ടും ആപ്പ് ഓപ്പണാക്കി സ്റ്റോപ്പ് (Stop) കൊടുക്കുന്നതു വരെ റിക്കോർഡിങ് തുടരും.

ആരെങ്കിലും ഫോണ്‍ എടുത്തു നോക്കിയാലും ക്യാമറയില്‍ റിക്കോർഡിങ് നടക്കുന്നുണ്ട് എന്നു തിരിച്ചറിയാനുമാകില്ല. റിക്കോർഡ് ആയ വിഡിയോസ് ഫോൺ ഗാലറിയില്‍ കാണിക്കുകയുമില്ല. ഈ ആപ്ലിക്കേഷനിലെ ഫോള്‍ഡറിലാകും അവ സേവ് ആകുക. അവിടെ നിന്ന് അവ പ്ലേ ചെയ്യാം. വേണമെങ്കിൽ ഈ ഫോൾഡറിൽ നിന്നു തന്നെ അവ ഷെയറും (Share) ചെയ്യാം.

 ഇത്തരം ആപ്ലിക്കേഷനുകളുടെ ഗുണവശം മാത്രമല്ല ദോഷവശവും മനസ്സിലാക്കണം.  വിശ്വസ്തത തോന്നാത്ത വ്യക്തി ഇത്തരം ടെക്നോളജി നമുക്കെതിരേ ദോഷകരമായി ഉപയോഗിച്ചേക്കാം എന്ന തിരിച്ചറിവുണ്ടാകണം, മുൻകരുതലും വേണം.

അതുകൊണ്ടു തന്നെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങളിലും അതുപോലെ സ്വകാര്യത സംരക്ഷിക്കേണ്ടതായ മറ്റു സാഹചര്യങ്ങളിലും ജാഗ്രത പുലർത്തുക.