കള്ളൻ അടിച്ചുമാറ്റി കൊണ്ടുപോയ മൊബൈ ൽ ഫോൺ സ്വയം കണ്ടുപിടിച്ച മിടുക്കനെ കുറിച്ചുള്ള വാർത്ത അടുത്തിടെ പത്രത്തിൽ വായിച്ചു കാണുമല്ലോ. നഷ്ടപ്പെട്ട സ്വന്തം ഫോണിനെ കുറിച്ചോർത്തു ചിലരെങ്കിലും അപ്പോൾ നെടുവീർപ്പിട്ടു കാണും. ‘നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തേ തോന്നാത്ത’തെന്നു ചോദിച്ചു സമയം കളയേണ്ട. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
ഫോൺ പോയാലോ
സൈബര്‍ സെല്ലില്‍ പരാതി കൊടുത്താൽ ഫോൺ തിരികെ കിട്ടുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് എന്തെങ്കിലും വകയുണ്ടാകണമെങ്കില്‍ ചില കാര്യങ്ങള്‍ മുൻപേ ചെയ്തു വയ്ക്കണം. ഫോണ്‍ വാങ്ങിയാലുടൻ ഐഎംഇഐ നമ്പര്‍ കുറിച്ചു വയ്ക്കണം. ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കാന്‍ ഇത് ആവശ്യമാണ്. *#06# എന്നു ഡയല്‍ ചെയ്താല്‍ ഐഎംഇഐ നമ്പര്‍ അറിയാനാകും.
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടാല്‍ അത് ഓണ്‍ലൈനിലൂടെ തന്നെ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള Central Equipment Identity റജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെങ്കിലും ഐഎംഇഐ നമ്പര്‍ ആവശ്യമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, നോര്‍ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ www.ceir.gov.in എന്ന വെബ്‌സൈറ്റിലൂടെ ഈ സേവനം നിലവില്‍ ലഭ്യമാണ്.
എവിടെയെന്നു കണ്ടുപിടിക്കാം
ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതില്‍ അവസാനമായി ഇന്റര്‍നെറ്റ് ഉണ്ടായിരുന്ന സമയം ഏതാണോ, അതുവരെയുള്ള ലൊക്കേഷന്‍ കൃത്യമായി അറിയാം. ഗൂഗിള്‍ നല്‍കുന്ന ഈ സൗജന്യ സാങ്കേതിക വിദ്യയാണു ഫൈൻഡ് മൈ ഡിവൈസ് (Find my device). ഇതു പ്രീആക്റ്റിവേറ്റഡ് ആണെങ്കിലും ഫോണില്‍ ഫൈൻഡ് മൈ ഡിവൈസ് ഉണ്ടെന്നു സെറ്റിങ്സില്‍ സെര്‍ച്ച് ചെയ്ത് ഉറപ്പു വരുത്തുകയും, അത് ആക്റ്റിവേറ്റ് ചെയ്യുകയും വേണം. എന്നാല്‍ മാത്രമേ മറ്റൊരു ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന അ തേ മെയില്‍ ഐഡി ഉപയോഗിച്ച് https://myaccount.google.com/find-your-phone എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യാനാകൂ.
അങ്ങനെ ലോഗ് ഇൻ ചെയ്താൽ നഷ്ടപ്പെട്ട ഫോണിന്റെ ലാസ്റ്റ് ലൊക്കേഷന്‍ കണ്ടെത്താനും ഇന്റർനെറ്റ് എനെബിള്‍ഡ് ആണെങ്കില്‍ നമ്മുടെ ഡാറ്റ മോഷ്ടാക്കൾക്കു കിട്ടാത്ത തരത്തിൽ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാനും വരെ സാധിക്കും. ഇതിനു ചില കാര്യങ്ങൾ ഉറപ്പാക്കണം– ഗൂഗിൾ അ ക്കൗണ്ട് സൈൻ ഇൻ ചെയ്തിരിക്കണം, മൊബൈൽ ഡേറ്റ അല്ലെങ്കിൽ വൈഫൈ കണക്ടഡ് ആകണം, ഫൈൻഡ് മൈ ഡിവൈസ് എനേബിൾ ആയിരിക്കണം. മോഷ്ടിച്ചയുടൻ ഫോൺ ഓഫ് ചെയ്താലും ഓൺ ചെയ്യുന്ന സമയത്തു തന്നെ അതു ആക്സസ് ചെയ്യാനാകും.

ഫൈൻഡ് മൈ ഡിവൈസിലൂടെ നഷ്ടപ്പെട്ട ഫോണിന്റെ ഏകദേശ ലൊക്കേഷനാണ് അറിയാനാകുക. സൈലന്റ് മോഡിലാണു ഫോണെങ്കിലും തുടർച്ചയായി അഞ്ചു മിനിറ്റ് റിങ് ചെയ്യിക്കാനുമാകും. അൺലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ലോക്ക് ആക്കാനും പുതിയ പാസ്‌വേഡോ പിന്‍ നമ്പരോ സെറ്റ് ചെയ്യാനുമാകും. മോഷ്ടാക്കളുടെ കയ്യിലല്ല കിട്ടിയതെങ്കിൽ അതു തിരികെ നൽകാനായി വിളിക്കേണ്ട ഫോൺ നമ്പർ സ ഹിതം ലോക് സ്ക്രീനിൽ ഡിസ്പ്ലേ ചെയ്യാനുമാകും.
ആക്ടിവേഷൻ ഇങ്ങനെ
പഴയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉള്ളവര്‍ക്ക് https://play.google.com/store/apps/details?id=com.google.android.apps.adm എന്ന ലിങ്കില്‍ നിന്ന് ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആക്റ്റീവാക്കാം. സാംസങ് ഫോണുകളില്‍ സാംസങ് അ ക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്തിടുന്നത് ഇതേ കാര്യങ്ങള്‍ക്ക് ഉപകാരപ്പെടും.
ചെയ്യേണ്ട മറ്റൊരു കാര്യം WTMP–Who touched my phone? (https://play.google.com/store/apps/details?id=com.wtmp.svdsoftware) പോലെയുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. ഇവ ഫോണിലുണ്ടെങ്കില്‍ ഫോണ്‍ ഓരോ തവണ ലോക്ക് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോഴും അതിനു ശ്രമിക്കുന്ന ആളുടെ ഫോട്ടോ എടുക്കുകയും സേവ് ആ കുകയും ചെയ്യും.
അഥവാ ഫോണ്‍ അൺലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഏ തെല്ലാം ആപ്ലിക്കേഷനുകള്‍ ഓപ്പണാക്കിയെന്ന വിവരവും ശേഖരിച്ചുവയ്ക്കും. പിന്നീട് ഫോണില്‍ ഇന്റര്‍നെറ്റ് കണക്റ്റഡ് ആകുമ്പോൾ തന്നെ ആ ഫോട്ടോയും ഇത്തരം വിവരങ്ങളും നമ്മുടെ ഇ–മെയിലിലേക്ക് അയച്ചു കിട്ടും.
വിവരങ്ങൾക്ക് കടപ്പാട്:
രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ