Sunday 03 March 2019 01:31 PM IST : By സ്വന്തം ലേഖകൻ

കാമുകൻ ജനപ്രിയനായപ്പോൾ! വനിത അവാർഡ്സിൽ ജനപ്രിയ താരമായി ടൊവിനോ: വിഡിയോ

tovino-new

തീവണ്ടി ബിനീഷായും ഒരു കുപ്രസിദ്ധ പയ്യനായും ഉമ്മായെ തേടി നടക്കുന്ന ഹമീദായും പോയ വർഷം ഒന്നിനൊന്നു വേറിട്ട മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ടൊവിനോ തോമസാണ് വനിത – സെറ ഫിലിം അവാർഡ്സിൽ ജനപ്രിയ നടനായത്. അവാർഡുകൾ കലാകാരനെന്ന നിലയിൽ വലിയ ഊർജമാണ് നൽകുന്നതെന്ന് ടൊവിനോ പറയുന്നു.

നല്ല ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നതാണ് തന്റെ വിജയരഹസ്യമെന്നും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് താൽപര്യമെന്നും ടൊവിനോ പറയുന്നു. പ്രത്യേകിച്ച് ഒരു കാരണം കൊണ്ടു മാത്രമുള്ള ഇഷ്ടമാകാതിരിക്കട്ടെ പ്രേക്ഷകർക്ക് തന്നോടുള്ളതെന്നും ടൊവിനോ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വനിത അവാർഡ്സിൽ ബെസ്റ്റ് റൊമാന്റിക് നായകനുള്ള അവാർഡ് ടൊവിനോയ്ക്കായിരുന്നു.