കാലങ്ങളെ അതിജീവിച്ച അഭിനയ സൗകുമാര്യം. ശാരദയെന്ന നായികയെ മലയാളക്കര അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ദുഖപുത്രിയെന്ന വിശേഷണത്തോടെ അഭ്രപാളിയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികയ്ക്ക് അര്‍ഹിക്കുന്ന ആദരമാണ് വനിത ഫിലിം അവാര്‍ഡ് വേദി നല്‍കിയത്. വേദിയില്‍ വച്ച് താന്‍ ദുഖപുത്രിയല്ല ശാരദയാണെന്ന് ശാരദ പറയുമ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍. ലൈം ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയാണ് ശാരദയെ വനിത പുരസ്‌കാര രാവ് ആദരിച്ചത്.