Sunday 09 February 2020 09:49 PM IST : By സ്വന്തം ലേഖകൻ

എന്നേക്കാള്‍ ഒരു വയസ് കുറവുള്ള മകന്‍; സൗബിനെ ഹൃദയത്തോട് ചേര്‍ത്ത് സുരാജ്

Untitled-1

പോയ വര്‍ഷം മലയാളക്കര കണ്ട ഏറ്റവും വലിയ പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ കഥാപാത്രം. ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രമായി അഭ്രപാളിയില്‍ നിറഞ്ഞാടുകയായിരുന്നു. ചിത്രത്തില്‍ സുരാജിന്റെ മകനായി അഭിനയിച്ച സൗബിനും മികച്ച പ്രകടമാണ് കാഴ്ച വച്ചത്. സ്‌പെഷ്യല്‍ പെര്‍ഫോമര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ സൗബിനെക്കുറിച്ചും സുരാജ് വാചാലയായി. തന്നെക്കാള്‍ ഒരു വയസ് കുറവുള്ള മകനെന്നാണ് സുരാജ് സൗബിനെ വിശേഷിപ്പിച്ചത്.