‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ ജനപ്രിയ നടനായി ടൊവിനോ തോമസ്. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. നടനും അമ്മ ജനറൽ സേക്രട്ടറിയുമായ ഇടവേള ബാബു പുരസ്കാരം സമ്മാനിച്ചു. അലൻസ്കോട്ട് സെയിൽസ് ഹെഡ് പ്രതാപ് പണിക്കർ ക്യാഷ് അവാർഡ് സമ്മാനിച്ചു.