ഹൃദയം മിടിക്കുമ്പോൾ രക്തക്കുഴലുകളിൽ ഉ ണ്ടാകുന്ന രക്തസമ്മർദമാണു സിസ്റ്റോളിക് രക്തസമ്മർദം. ഹൃദയമിടിപ്പുകൾക്കിടയിലുള്ള രക്തസമ്മർദമാണു ഡയാസ്റ്റോളിക് രക്തസമ്മർദം. രക്തസമ്മർദം കൂടിയാലും കുറഞ്ഞാലും അപകടമാണ്. ബിപി കൂടുമ്പോഴുള്ള വിവിധ അവസ്ഥകൾ മാത്രമാണ് ഇവിടെ പറയുന്നത്..
∙ ബിപി കൂടുന്നതിന് അനുപാതികമായി ശരീരത്തിലെ മ റ്റ് അവയവങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നുണ്ട്. ഉ ദാഹരണം സ്ട്രോക്, പക്ഷാഘാതം, വൃക്കരോഗം, ഹാർട് അറ്റാക് എന്നിവ. രക്താതിമർദം മൂലം ഉണ്ടാവുന്ന ഹൃദയസംബന്ധിയായ അസുഖങ്ങളിൽ പ്രധാനം ഇടതു വെൻട്രിക്കിളിന്റെ അമിതവളർച്ചയാണ്. രക്താതിമർദ റെറ്റിനോപതി കൊണ്ടുള്ള അന്ധത, രക്താതി മർദ ന്യൂറോപതികൊണ്ടുള്ള അപസ്മാരം, എപ്പിലെപ്സി, തലകറക്കം എന്നിവ രക്താതി മർദം ഉള്ള മൃഗങ്ങളിൽ കാണപ്പെടുന്ന മറ്റ് അവസ്ഥകളാണ്.
∙ പ്രായമുള്ള ഓമനമൃഗങ്ങളിൽ മാസത്തിലൊരിക്കല്‍ ബി പി പരിശോധിക്കുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും.
∙ ആശുപത്രി പേടി മൂലം ഉണ്ടാകുന്ന ഹോസ്‌പിറ്റൽ വൈറ്റ്കൊട്ട് ഹൈപ്പർ ടെൻഷൻ എന്ന അവസ്ഥ ഒഴിവാക്കാൻ വളർത്തു മൃഗങ്ങളിൽ അവ നന്നായി റിലാക്സ് ആയ ശേഷം രണ്ടോ മൂന്നോ തവണ ബിപി എടുക്കുന്നു. തുടർന്ന് അതിന്റെ ആവറേജ് കണക്കാക്കിയാണു യഥാർഥ ബിപി മനസ്സിലാക്കുന്നത്. കൂടിയ ബിപി കുറയ്ക്കാനുള്ള ലൈഫ്സ്റ്റൈൽ മാറ്റങ്ങളും മരുന്നുകളും ലഭ്യമാണ്.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ